‘ഗോവിന്ദന് പറഞ്ഞ ഈഴവ വോട്ട് ബിജെപിക്ക് ‘കൊടുത്തത്’ വെള്ളാപ്പള്ളി? സിപിഎമ്മിന് പേടി’; ലീഗിന്റെ മാറ്റത്തിനു പിന്നിലെന്ത്?
Mail This Article
‘നവോത്ഥാന സമിതി അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ വച്ചുകൊണ്ടിരിക്കുമോ?’ കഴിഞ്ഞ ദിവസം നിയമസഭയിൽ ഏറെ ചർച്ചയ്ക്കും തർക്കത്തിനും വഴിയൊരുക്കിയത് എ.കെ.എം. അഷ്റഫ് എംഎൽഎയുടെ ഈ ചോദ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി സംബന്ധിച്ച ചർച്ചയ്ക്ക് ഇടയിലാണ് മുസ്‌ലിം ലീഗ് എംഎൽഎ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശനെതിരെയും അതുവഴി സിപിഎമ്മിനെതിരെയും കടുത്ത ആക്രമണം നടത്തിയത്. ചോദ്യം സിപിഎമ്മിനെതിരെ നീണ്ടതോടെ അഷ്റഫിനെതിരെ സിപിഎം എംഎൽഎ ഡി.കെ. മുരളി പ്രത്യാക്രമണം നടത്തി. വർഗീയ ധ്രൂവീകരണം നടത്തുന്ന പ്രസംഗമാണ് അഷ്റഫ് നടത്തുന്നതെന്നായിരുന്നു മുരളിയുടെ വിമർശനം. വെള്ളാപ്പള്ളി നടേശനെതിരെയും നവോത്ഥാന സമിതിക്ക് എതിരെയും അതുവഴി സിപിഎമ്മിനെതിരെയും എന്തിനാണ് മുസ്‌ലിം ലീഗ് നീങ്ങുന്നത്? മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു സർക്കാർ അനർഹമായ സഹായങ്ങൾ നൽകുന്നുവെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിരന്തര വിമർശനത്തെ ശക്തമായി ചെറുക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. അതേസമയം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതായി സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നു പറയുകയും ചെയ്തു. വർഗീയ ധ്രൂവീകരണം നടത്തുന്ന പ്രസംഗമാണ് അഷ്റഫ് നടത്തുന്നതെന്നായിരുന്നു മുരളിയുടെ വിമർശനം. വെള്ളാപ്പള്ളി നടേശനെതിരെയും നവോത്ഥാന സമിതിക്ക് എതിരെയും അതുവഴി സിപിഎമ്മിനെതിരെയും എന്തിനാണ് മുസ്‌ലിം ലീഗ് നീങ്ങുന്നത്? മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു സർക്കാർ അനർഹമായ സഹായങ്ങൾ നൽകുന്നുവെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിരന്തര വിമർശനത്തെ ശക്തമായി ചെറുക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. അതേസമയം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതായി സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നു പറയുകയും ചെയ്തു.