രണ്ടാം ലോക മഹായുദ്ധത്തിലെ ഭീകരമായ രക്തച്ചൊരിച്ചിലിനു ശേഷം ഏകദേശം ഏഴു ദശാബ്ദത്തോളം യുദ്ധകാഹളം മുഴങ്ങാതിരുന്ന യൂറോപ്പ് ഭൂഖണ്ഡത്തിൽ അശാന്തിയുടെ കാർമേഘം സൃഷ്ടിച്ച സംഭവമാണ് യുക്രെയ്ന്റെ നേരെയുള്ള റഷ്യയുടെ ആക്രമണം. 2022 ഫെബ്രുവരി മാസത്തില്‍ തുടങ്ങിയ യുദ്ധം 28 മാസങ്ങൾ പിന്നിട്ടിട്ടും അവസാനിക്കാറായ ലക്ഷണമൊന്നും കാണുന്നില്ല. സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്ര സംഘടന തുടങ്ങി പല രാഷ്ട്രങ്ങൾ വരെ മുൻകൈയെടുത്തു നടത്തിയ ശ്രമങ്ങൾ ഇതു വരെ വിജയം കണ്ടിട്ടില്ല. ഈ രീതിയിലുള്ള വിഫലമായ ശ്രമങ്ങളിൽ അവസാനത്തേതാണ് 2024 ജൂണിൽ സ്വിറ്റ്സർലൻഡിലെ ബർജിൻസ്റ്റോക്കിൽ ഇന്ത്യയടക്കം തൊണ്ണൂറോളം രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടി. ഈ യുദ്ധത്തിന്റെ മൂലകാരണം അറിയണമെങ്കിൽ നമ്മൾ ചരിത്രത്തിൽ അല്‍പം പിറകോട്ട് സഞ്ചരിക്കണം. 1980കളുടെ അവസാന വർഷങ്ങൾ വരെ യുഎസിനോട് കിടപിടിക്കുന്ന ഒരു ആഗോളശക്തിയായിരുന്നു ഇന്നത്തെ റഷ്യ ഉൾപ്പെടുന്ന അന്നത്തെ സോവിയറ്റ് യൂണിയൻ. റഷ്യ അടക്കമുള്ള 15 രാജ്യങ്ങൾ (Republics) ചേർന്നുണ്ടായ, കമ്യൂണിസ്റ്റ് ‌പാർട്ടി ഭരിച്ചിരുന്ന ഈ രാഷ്ട്രം ലോകത്തിലെ ഏറ്റവും വലിയ രാജ്യം മാത്രമല്ല സൈനിക ശക്തിയിൽ ഒരു ഭീമൻ കൂടിയായിരുന്നു. ഇതിനു പുറമേ കിഴക്കൻ യൂറോപ്പിലെ രാഷ്ട്രങ്ങളെയെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ കുടക്കീഴിൽ നിർത്തി വാർസാ ഉടമ്പടി (Warsaw Pact) എന്ന പേരിൽ അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും വെല്ലുവിളിക്കുന്ന ഒരു മുന്നണി ഉയർത്തുവാനും സോവിയറ്റ് യൂണിയന് കഴിഞ്ഞു. എന്നാൽ 1985ൽ മോസ്കോയിൽ അധികാരത്തിൽ വന്ന മിഖായേൽ ഗോർബച്ചേവ് കൊണ്ടു വന്ന ഭരണ പരിഷ്കാരങ്ങളായ സുതാര്യത (glasnost), പൊളിച്ചെഴുത്ത് (perestroika) എന്നിവയും സോവിയറ്റ് യൂണിയൻ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ഈ മുന്നണിയില്‍ വിള്ളലുകൾ വന്നു. ഒന്നിനു പിറകെ ഒന്നായി കിഴക്കൻ യൂറോപ്പിലെ രാഷ്ട്രങ്ങൾ കമ്യൂണിസ്റ്റ് ഭരണത്തിൽനിന്നും പുറത്തു വന്നു. ഇതിനെ തുടർന്ന്, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളും മോസ്കോയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും അധീശത്തിൽനിന്നും വിമുക്തരായി സ്വയംഭരണാവകാശമുള്ള സ്വതന്ത്ര രാഷ്ട്രങ്ങളായി ജനനം കുറിച്ചു. റഷ്യയിലും കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചു; അവിടെ തിരഞ്ഞെടുപ്പിലൂടെ ബോറിസ് യെൽസിൻ പ്രസിഡന്റ് ആയി 1991 ഡിസംബറിൽ സ്ഥാനമേറ്റു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com