കല്ലായി പുഴയ്ക്ക് തീപിടിച്ചു, സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പണ്ടൊരാൾ കോടതിയെ സമീപിച്ചതായി സി. എച്ച്. മുഹമ്മദ് കോയ നിയമസഭയിൽ ഫലിതം പറഞ്ഞിട്ടുണ്ട്. സ്റ്റേ ചെയ്യുന്നതിൽ അത്രയേ കാര്യമുള്ളൂവെന്നോ അതൊരു സ്വാഭാവിക നടപടിക്രമമാണെന്നോ സൂചിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ ഒരു കഥ പറഞ്ഞത്. ജൂൺ 20ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന് മദ്യനയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം മണിക്കൂറുകൾക്കകം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇക്കാര്യം സുപ്രീംകോടതിയിൽ ഉന്നയിച്ചപ്പോൾ പരമോന്നത കോടതി പറഞ്ഞ വാക്കുകളിൽ അതിശയത്തിന്റെ സ്പർശമുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണോ സ്റ്റേ ചെയ്യേണ്ടതെന്ന കാര്യം നിയമവൃത്തങ്ങളിലും ചർച്ചയായി...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com