ഇങ്ങനെ പോയാൽ എൻഡിഎയ്ക്ക് മഹാരാഷ്ട്രയും മറക്കാം; ‘പിടിച്ചെടുക്കാൻ’ ചെന്നിത്തലയും കനുഗോലുവും; കരുത്തോടെ ‘150+’
Mail This Article
അപ്രതീക്ഷിതമായി സംഭവിച്ച ‘ലിഫ്റ്റ് ഡിപ്ലോമസി’യായിരുന്നു ഈയിടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചൂടുള്ള ചർച്ച. നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റിനു മുന്നിൽ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും അവിചാരിതമായി കണ്ടുമുട്ടിയതും ഒരുമിച്ചു പോയതും വലിയ അഭ്യൂഹങ്ങൾക്കു വഴിതുറന്നു. ബദ്ധവൈരികൾ വീണ്ടും കൈകോർക്കുന്നു എന്ന മട്ടിലായി കഥകൾ. എന്നാൽ, ലിഫ്റ്റിനകത്തു നടന്നതു മറ്റൊന്നാണ്. ഫഡ്‌നാവിസ് ഭരണപക്ഷ ഓഫിസ് ഇരിക്കുന്ന വശത്തേക്കും ഉദ്ധവ് പ്രതിപക്ഷം ഇരിക്കുന്ന വശത്തേക്കും ചേർന്നുനിന്നു. വീണ്ടുമൊരു കൈകോർക്കലിനു സാധ്യതയില്ലെന്ന സൂചനകളുമായി ഇരുവരും രണ്ടു ദിശകളിലേക്കു നടന്നുനീങ്ങി. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉദ്ധവ് പിന്നീടു തീർത്തുപറഞ്ഞു; ഫഡ്നാവിസാകട്ടെ വിശദീകരണങ്ങൾക്കു തുനിഞ്ഞില്ല. ഇനിയൊരു കൈകോർക്കലിനോ എതിർപാളയത്തിൽ പിളർപ്പുണ്ടാക്കാനോ അദ്ദേഹം മുതിരുമെന്നു കരുതുക വയ്യ. ശിവസേനയെയും എൻസിപിയെയും പിളർത്തിയതിനു