ആ വില എത്ര?
Mail This Article
കഴിഞ്ഞ വർഷങ്ങളിൽ ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനുശേഷം ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി വില കൊടുത്തു വാങ്ങിയെന്നതു തൊട്ടറിയാവുന്ന തെളിവുകളില്ലാത്ത ആരോപണമാണ്. എന്നാൽ, കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണ ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിനു ബിജെപി വില നൽകുന്നുണ്ടെന്നത് അങ്ങനെയൊരു ആരോപണമല്ല. ആ വിലയുടെ പണക്കണക്ക് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ വ്യക്തമാകുമെന്നു കരുതാം. പണം എന്നു പറഞ്ഞതുകൊണ്ട് കൈക്കൂലിയെന്ന് അർഥമില്ല; ഭൂരിപക്ഷത്തിനുള്ള പ്രതിഫലം എന്നു പറഞ്ഞാൽ അധികമാവില്ല. ലോക്സഭയിൽ 16 സീറ്റുള്ള തെലുങ്കുദേശം പാർട്ടിയും 12 സീറ്റുള്ള ജനതാദളു(യു)മാണ് ഭൂരിപക്ഷം സാധ്യമാക്കിയതിനുള്ള പ്രതിഫലത്തിന്റെ ആദ്യഗഡു ഇന്നു പ്രതീക്ഷിക്കുന്നത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവിയെന്നതാണ് ടിഡിപിയുടെ ആവശ്യം; ബിഹാറിനും അതേ പദവി വേണമെന്നു ജെഡിയു.