അലർട്ടിൽ ‘അടികൂടി’ അമിത് ഷായും പിണറായിയും; ഡോപ്ലർ റഡാറിന് സ്ഥലമില്ല, ഇറക്കാൻ കാശുമില്ല; ആരനുവദിക്കും ഇനി വയനാട്ടിലെ തുരങ്കം!
Mail This Article
വയനാട്ടിലെ മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടലിനു ശേഷം വാഗ്ദാനങ്ങളുടെ പെരുമഴയാണ് കേരളത്തിലെയും കേന്ദ്രത്തിലെയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. കോടികളുടെ കണക്കാണ് ഒരു ദുരന്തത്തിനു പിന്നാലെ സർക്കാരുകൾക്കു പോലും പറയാനുള്ളത്. അതിനിടെ ദുരിതാശ്വാസ നിധിയുടെ പേരിലും രാഷ്ട്രീയപ്പോര്. സഹായങ്ങൾ പ്രവഹിക്കട്ടെ. മണ്ണിന്റെ സംഹാരതാണ്ഡവത്തിൽ ജീവനും ജീവിതവും നഷ്ടമായവർക്ക് അതൊരു തുണയാണ്. എന്നാൽ ചെലവാക്കുന്ന പണത്തിൽ ഒരൽപമെങ്കിലും പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ് സംവിധാനങ്ങൾക്കായി നാം ചെലവാക്കാറുണ്ടോ? ഇത്രയേറെ ജീവനുകൾ നഷ്ടമായിട്ടും, ഉരുൾപൊട്ടലിനേക്കാൾ ശക്തമായി കണ്ണീരൊഴുകിയിട്ടും അധികൃതരുടെ കണ്ണുകളെന്താണ് തുറക്കാത്തത്? ദുരന്ത പ്രവചനത്തിനും ഗവേഷണങ്ങൾക്കും പണം നീക്കിവയ്ക്കുന്നതിനെക്കുറിച്ച് കേരളത്തിന്റെയോ കേന്ദ്രത്തിന്റെയോ ബജറ്റില്‍ കേട്ടുകേൾവി പോലുമില്ല. മറിച്ച്, എന്തു ദുരന്തമുണ്ടായാലും രാഷ്ട്രീയനേതാക്കൾ തമ്മിലടിക്കുന്ന ദുര്യോഗം കേരളത്തിലും ഇന്ത്യയിലും പതിവാണുതാനും. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം മാത്രകൾക്കുള്ളിൽ മറയുമ്പോൾ തോന്നും എന്തുകൊണ്ടാണ് സർക്കാരുകൾ പ്രകൃതി ദുരന്തങ്ങൾ മുൻപേ അറിയിക്കുന്നതിന് ഇത്രയേറെ അമാന്തം കാണിക്കുന്നതെന്ന്. ഈ അമാന്തം സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലും അതിനായി ഗവേഷണം നടത്തുന്നതിലും പണം നിക്ഷേപിക്കുന്നതിലുമെല്ലാമുണ്ട്. നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും ശതകോടികളുടെ വസ്തുവകകൾ നശിക്കുകയും ചെയ്യുമ്പോൾ