‘കോൺഗ്രസിലെ നേതാക്കളെ ചുറ്റി പുതിയ ഗ്രൂപ്പുകൾ: ആ ആവശ്യത്തോട് പത്മജ എതിർപ്പ് പറഞ്ഞില്ല; രാധാകൃഷ്ണനെ സിപിഎം ഒതുക്കാൻ കാരണമുണ്ട്’
Mail This Article
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലേക്കാണ് ഇനി കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ. കോൺഗ്രസിൽ ഈ തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ മുഖ്യ ഉത്തരവാദിത്തം പാലക്കാടിന്റെ എംപിയും ചേലക്കര അടങ്ങുന്ന തൃശൂർ ജില്ലയുടെ താൽക്കാലിക ഡിസിസി പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠനാകും. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന പാലക്കാട് മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ശ്രീകണ്ഠൻ കോൺഗ്രസിനു വേണ്ടി ആ സീറ്റ് രണ്ടാമതും നിലനിർത്തിയതിനു പിന്നാലെയാണ് പ്രശ്നഭരിതമായ തൃശൂരിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. പാലക്കാട് ഡിസിസി പ്രസിഡന്റായിരിക്കെ പ്രകടിപ്പിച്ച പ്രവർത്തനമികവാണ് പുതിയ ദൗത്യത്തിലേക്ക് അദ്ദേഹത്തെ നിയോഗിക്കാൻ കെപിസിസിയെ പ്രേരിപ്പിച്ചതും. ഏൽപ്പിക്കുന്ന ജോലി പൂർണമനസ്സോടെയും കഠിനാധ്വാനത്തോടെയും നിർവഹിക്കുന്ന നേതാവ് എന്ന വിശേഷണമാണ് കോൺഗ്രസിൽ ശ്രീകണ്ഠനുള്ളത്. വിവാദങ്ങളുടെയും വാക്‌പോരുകളുടെയും പിന്നാലെ അദ്ദേഹം പോകാറില്ല. കോൺഗ്രസിന്റെ പതിവു ശൈലികളിൽനിന്ന് വ്യത്യസ്തനായ ശ്രീകണ്ഠൻ അതേക്കുറിച്ചും മുന്നിലെ ദൗത്യങ്ങളെപ്പറ്റിയും ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായുള്ള അഭിമുഖം.