ഒരു രാജി കൂടി കേന്ദ്രം താങ്ങുമോ? എന്തിനാണ് ബിജെപി രോഷം കൊള്ളുന്നത്?
Mail This Article
യുഎസിലെ ഓഹരി വിപണി മേൽനോട്ട സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) എൻഫോഴ്സ്മെന്റ് ഡയറക്ടറായിരുന്ന ജോൺ എം.ഫെഡ്ഡേഴ്സ് 1985ൽ രാജിവച്ചത് ഒരു പത്രവാർത്ത കാരണമാണ്. 18 വർഷത്തെ വിവാഹജീവിതത്തിൽ ഭാര്യ ഷാർലറ്റിനെ താൻ ഏഴു തവണ മർദിച്ചിട്ടുണ്ടെന്നു ഫെഡ്ഡേഴ്സ് വിവാഹമോചന കോടതിയിൽ മൊഴിനൽകിയെന്നായിരുന്നു വാർത്ത. എസ്ഇസി അധ്യക്ഷൻ ജോൺ ഷാഡിനു നൽകിയ കത്തിൽ ഫെഡ്ഡേഴ്സ് എഴുതി: ‘സ്വകാര്യമായ പ്രശ്നം കമ്മിഷനിലെ എന്റെ ജോലിയെ ബാധിക്കുന്നില്ല. എങ്കിലും എന്റെ സ്വകാര്യജീവിതത്തിനു ലഭിക്കുന്ന പബ്ലിസിറ്റി എന്റെ വകുപ്പിന്റെയും കമ്മിഷന്റെതന്നെയും കാര്യക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ട്.’ രാജിക്കത്തിൽ ദാമ്പത്യപ്രശ്നം പറയുകയും ചില ആരോപണങ്ങളുടെ അന്വേഷണത്തിലെ വീഴ്ച ഏറ്റുപറയാതിരിക്കുകയും ചെയ്തെന്ന് അന്നു ഫെഡ്ഡേഴ്സ് വിമർശിക്കപ്പെട്ടിരുന്നു. എങ്കിലും, സ്വകാര്യജീവിതത്തിലെ പ്രശ്നം പദവിയുടെ വിശ്വാസ്യതയെ ബാധിക്കാമെന്നു തോന്നുമ്പോൾ രാജിവയ്ക്കുന്നതു നല്ലൊരു രീതിയായി വിലയിരുത്തപ്പെട്ടു. പദവിയിൽ താനെന്നതു താൽക്കാലികമാണെന്നും പൊതുസ്ഥാപനം എന്നും നിലനിൽക്കേണ്ടതാണെന്നും തിരിച്ചറിവുള്ളവർക്കാണ് അങ്ങനെ ചെയ്യാൻ തോന്നുന്നത് എന്നതായിരുന്നു കാരണം. നമ്മുടെ ഓഹരി വിപണിയുടെ മേൽനോട്ടക്കാരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചിന്