അടുക്കളയില്‍ അണുകൂട്ടായ്മ; മൈക്രോവേവ് അവ്ന് മുതൽ ഡിഷ് വാഷർ വരെ സർവം സൂക്ഷ്മാണുമയം! എന്തു ചെയ്യും?
Mail This Article
വീടിനകത്ത് ഏറ്റവും വൃത്തികുറഞ്ഞ സ്ഥലം ടോയ്‌ലറ്റോ മൈക്രോവേവ് അവ്നോ? സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തിൽ അവ്ൻ ഒട്ടും പിന്നിലല്ല എന്നതാണു യാഥാർഥ്യം. ‘സൂക്ഷ്‌മതരംഗത്തെ സൂക്ഷിക്കണം, സൂക്ഷ്മാണു എവിടെയും അള്ളിപ്പിടിച്ചിരിക്കും...!’ ഓഗസ്റ്റ് എട്ടിനു ‘നേച്ചർ’ പ്രസിദ്ധീകരിച്ച ശാസ്ത്രവാർത്തയിൽ ഡോ.അലിക്സ് സോളിമൺ സൂക്ഷ്മാണുക്കളുടെ വിചിത്രവസ്തുതയിലേക്കു വെളിച്ചം വീശി എഴുതിയതാണിത്. ജീവന്റെ കൊച്ചുതുടിപ്പാണു സൂക്ഷ്മാണു. ഓരോ മനുഷ്യകോശത്തിലും പത്തുവീതം സൂക്ഷ്മാണുക്കളുണ്ട്. ന്യൂയോർക്ക് സർവകലാശാലയിലെ ഡോ. മാർട്ടിൻ ബ്ലേഡറുടെ കണക്കിൽ 10 ലക്ഷം കോടി നരകോശങ്ങളുടെയും 100 ലക്ഷം കോടി സൂക്ഷ്മാണുക്കളുടെയും കൂട്ടായ്മയാണു ശരീരം. അതിൽ നല്ലതും ചീത്തയുമുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നു വളരാനും പെരുകാനും കഴിവുള്ള സൂക്ഷ്മാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലും ഹിമാലയ കൊടുമുടികളിലും