സുനിത വില്യംസ് എന്നു മടങ്ങിവരും? കമല ഹാരിസ് യുഎസ്‌ പ്രസിഡന്റാകുമോ എന്ന ചോദ്യംപോലെ ഇതും ലോകം മുഴുവൻ ചർച്ച ചെയ്യുന്നു. ഇരുവരും ഇന്ത്യൻ വംശജരാണെന്ന സാമ്യവുമുണ്ട്. ഭൂമിയിൽനിന്ന് 300 കിലോമീറ്ററിലേറെ ഉയരത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ്‌ (ഐഎസ്എസ്‌ - ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ) നാസയുടെ ബഹിരാകാശസഞ്ചാരിയായ സുനിത. ജൂൺ അഞ്ചിനു ബുച്ച് വിൽമോറുമൊത്തു യാത്ര പുറപ്പെട്ടതാണ്. ഭൂമിയിലേക്കുള്ള അവരുടെ മടക്കയാത്രയെപ്പറ്റിയാണ് ഇപ്പോൾ ആശങ്ക. ഐഎസ്‌എസിൽ ഇരുവരെയും എത്തിച്ചത് ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ എന്ന പേടകമാണ്. ഇതിന്റെ പ്രൊപ്പൽഷൻ (propulsion) സംവിധാനത്തിനുണ്ടായ തകരാറാണ് ഉത്കണ്ഠ ഉയർത്തുന്നത്. സഞ്ചാരികളെ സ്റ്റാർലൈനറിൽത്തന്നെ മടക്കിക്കൊണ്ടുവരാൻ സാധിക്കുമോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാൻ യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയ്ക്കും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ഇന്നു തീരുമാനം എടുക്കുമെന്നാണു വിവരം. ഇന്ധനച്ചോർച്ചയുണ്ടായെന്നും നിയന്ത്രണസംവിധാനത്തിന്റെ ഭാഗമായ ചില ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായെന്നും സംശയമുണ്ട്. ദിശ നിയന്ത്രിക്കുന്നതിനുള്ള ത്രസ്റ്ററുകളെല്ലാം പ്രവർത്തനക്ഷമമല്ലെങ്കിൽ പേടകത്തിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് സുഗമമാകുമോ എന്നാണു പേടി. വഴിതെറ്റി ബഹിരാകാശത്തെ വിദൂരതകളിലേക്കു പോകാം. ഭൗമാന്തരീക്ഷത്തിൽ കത്തിച്ചാമ്പലാകാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com