മുല്ലപ്പെരിയാർ ഇന്നു പൊട്ടുമോ നാളെ പൊട്ടുമോ അല്ലെങ്കിൽ എത്രനാൾ നിലനിൽക്കും എന്നൊക്കെ ചോദിച്ചാൽ അതിനു കൃത്യമായ ഉത്തരം പറയാനുള്ള സാങ്കേതിക വിദ്യയൊന്നുമില്ല. ഓരോ പ്രകൃതിദുരന്തം സംഭവിക്കുമ്പോഴും മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാകും. കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിലെ അപകടത്തെത്തുടർന്നാണ് മുല്ലപ്പെരിയാർ ചർച്ചകളിൽ നിറഞ്ഞത്. ഡാമുകൾക്ക് ഇത്ര വർഷമേ ആയുസ്സുള്ളൂ എന്ന് ആർക്കും വിധിയെഴുതാൻ കഴിയില്ല. സാധാരണ 60– 70 വർഷമൊക്കെ ആകുമ്പോൾ ഡാമുകൾ ഡികമ്മിഷൻ ചെയ്യാറുണ്ട്. എന്നാൽ, 129 വർഷമായിട്ടും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അതു സംഭവിച്ചില്ല. 1895ൽ ബ്രിട്ടിഷുകാരുടെ കാലത്തു നിർമിച്ച ഡാമിൽ ഇപ്പോഴും ജലം സംഭരിക്കുന്നു. സുപ്രീം കോടതിയുടെ പരിഗണനയിൽ വരെ വിഷയം എത്തിയെങ്കിലും കേരളത്തിന് ആശ്വാസകരമായ വിധി ഉണ്ടായിട്ടുമില്ല. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതോടെ തന്നെ ബ്രിട്ടിഷുകാരും നാട്ടുരാജാക്കൻമാരും തമ്മിലുള്ള കരാറുകൾ റദ്ദായതാണ്. എന്നാൽ, 1970ൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സപ്ലിമെന്ററി പവർ എഗ്രിമെന്റ് തമിഴ്നാട് മുൻപോട്ടു വയ്ക്കുകയും കേരളം കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 1969ൽ അന്നത്തെ രണ്ടു മുഖ്യമന്ത്രിമാർ എടുത്ത തീരുമാനപ്രകാരമാണ് ഈ കരാറിൽ ഒപ്പിട്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽനിന്ന് 142 അടിയായി ഉയർത്താനും ശേഷിക്കുന്ന ബലപ്പെടുത്തൽ നടപടികൾ നടത്താനും 2006ൽ തമിഴ്നാട് സർക്കാരിനു സുപ്രീം കോടതി അനുമതി നൽകി. മുല്ലപ്പെരിയാർ ഡാം വർഷങ്ങൾക്കു മുൻപു സുർക്കിയും ചുണ്ണാമ്പും ഉപയോഗിച്ചുണ്ടാക്കിയ നിർമിതിയാണ്. 1960ൽ തന്നെ അതിനു ചോർച്ചയുണ്ടായതായി പറയപ്പെടുന്നു. അതിന്റെയർഥം ആ കാലത്തുതന്നെ അതിന്റെ ആരോഗ്യപൂർണമായ ആയുസ്സ് കഴിഞ്ഞു എന്നതാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com