കടലിലേക്ക് 100 കി.മീ. പൈപ്പിലൂടെ ലവണ അവശിഷ്ടം; ‘വാറ്റിയെടുത്താൽ’ വിലയേറിയ ധാതുക്കളും, ശുദ്ധജലവും; സാധ്യമാകുമോ?
Mail This Article
വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രേ: സാമുവൽ കോൾറിഡ്ജിന്റെ അർഥഗർഭമായ വരികളാണിത്. ജലസമൃദ്ധമായ ഒരു ഗ്രഹത്തിൽ കുടിക്കാൻ ആവശ്യത്തിനു ശുദ്ധജലമില്ല; എന്തൊരു ദുരവസ്ഥയാണിത്...! ലോകത്ത് 440 കോടിയിലധികം ജനങ്ങൾക്കു കുടിക്കാൻ ശുദ്ധമായ വെള്ളം കിട്ടുന്നില്ലെന്നാണ് ഓഗസ്റ്റ് 16നു പ്രസിദ്ധീകരിച്ച ‘സയൻസ്’ ജേണലിൽ സൂറിക്കിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്വാറ്റിക് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ.എസ്തർ ഗ്രീൻവുഡും ഏഴു ഗവേഷകരും ചേർന്നെഴുതിയ ലേഖനത്തിൽ വിവരിക്കുന്നത്. ഇതുവരെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഈ കണക്ക്. ഭൂതലത്തിന്റെ മുക്കാൽഭാഗവും കടലാണ്. 2% തണുത്തുറഞ്ഞ ഹിമക്കട്ടകളും. കുടിക്കാൻ കൊള്ളാവുന്നതായി ഭൂമിയിലുള്ള വെള്ളം ഒരു ശതമാനത്തിൽ കുറവാണ്. കുടിക്കാൻ കൊള്ളാത്ത ഉപ്പുവെള്ളമാണു കടലിലുള്ളത്. ഒരു ലീറ്റർ കടൽവെള്ളം വാറ്റിയാൽ 35 ഗ്രാം ഉപ്പുകിട്ടും. കടൽവെള്ളത്തിൽനിന്ന് ഉപ്പും ശുദ്ധജലവും വേർതിരിച്ചെടുക്കാൻ പല പണികളും മനുഷ്യൻ പയറ്റിയിട്ടുണ്ട്. അതിനു പക്ഷേ...