ഒരു മന്ത്രിയുടെ ആഗ്രഹം - സക്കറിയ എഴുതുന്നു
Mail This Article
ഞാൻ എ.കെ.ശശീന്ദ്രൻ എന്ന മന്ത്രിയുടെ പക്ഷത്തോ എതിർപക്ഷത്തോ അല്ല. കേരള നിയമസഭയിലെ 140 അംഗങ്ങളെ തിരഞ്ഞെടുത്ത രണ്ടു കോടിയിലേറെ സമ്മതിദായകരുടെ പക്ഷത്താണ്. ഒരു സമ്മതിദായകന്റെ ചിന്തകൾ മാത്രമാണ് താഴെ കുറിക്കുന്നത്. ശശീന്ദ്രന്റെ പാർട്ടിക്കു നിയമസഭയിൽ രണ്ടംഗങ്ങളാണുള്ളത്. അദ്ദേഹം 2021ൽ മന്ത്രിയാകുമ്പോഴുണ്ടായിരുന്ന ധാരണ രണ്ടരവർഷം കഴിഞ്ഞ് താൻ സ്ഥാനമൊഴിയുകയും മറ്റേ അംഗം മന്ത്രിയാകുകയും ചെയ്യും എന്നായിരുന്നത്രേ. രണ്ടരവർഷം അതിവേഗം കടന്നുപോയി. വാർത്തകളനുസരിച്ച്, ശശീന്ദ്രൻ സ്ഥാനമൊഴിയാൻ തയാറല്ല. പൗരരായ നമുക്ക് ‘എ’ മന്ത്രിയായാലും ‘ബി’ മന്ത്രിയായാലും പ്രശ്നമൊന്നുമില്ല. ജനങ്ങളായ നാം (ഭരണഘടനയിലെ We, the people) ആവശ്യപ്പെടുന്നത്, നാം ഏൽപിച്ച ജോലി ഉത്തരവാദിത്തത്തോടെയും നമ്മോടു കൂറോടെയും ചെയ്യുന്ന ഒരാൾ മന്ത്രിയാകണം എന്നു മാത്രമാണ്. മന്ത്രിക്കു കിടക്കാൻ വീടും പണി ചെയ്യാൻ ഓഫിസും സഹായിക്കാൻ ഉദ്യോഗസ്ഥരും യാത്ര ചെയ്യാൻ വണ്ടികളും, എന്തിന്, സാമ്രാജ്യത്വ ശൈലിയിൽ പൊലീസ് അകമ്പടി പോലും നാം നൽകുന്നു. നമ്മളോടുള്ള ഉത്തരവാദിത്തം അവൾ/അയാൾ സത്യസന്ധതയോടെ നിറവേറ്റും എന്ന ഉത്തമവിശ്വാസമാണ് നമ്മെ ഇതിനു പ്രേരിപ്പിക്കുന്നത്. കൂടാതെ, അല്ലലില്ലാതെ ജീവിക്കാനുള്ള