‘സർക്കാർ ഒഴിവാക്കേണ്ടിയിരുന്നത് ടൂറിസത്തിന്റെ പേരിലുളള ധൂർത്ത്’: കേരളം ഓണം ആഘോഷിച്ചു തുടങ്ങിയത് എന്നാണ്? ആരാണ് ഓണത്തപ്പൻ?
Mail This Article
‘ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി, ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി, ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി, ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി...’- ഒഎൻവി കുറുപ്പിന്റെ ഈ വരികളിലാകെയുണ്ട് ഓണവും ചിങ്ങവും പൂക്കളും പ്രകൃതിയുമെല്ലാം തമ്മിലുള്ള ബന്ധം. പക്ഷേ എന്നു മുതലാണ് ചിങ്ങമാസവും ഓണവും ഇത്രയേറെ ‘അടുത്തത്’? കേരളം എന്നു മുതലാണ് ഓണം ആഘോഷാക്കിത്തുടങ്ങിയത്? പൂക്കളങ്ങൾ പലതരം എന്നു പറയും പോലെ, മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കും ഉത്തരം പലതാണ്. പക്ഷേ ചരിത്രകാരന്മാർ ഓണവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. അതിനെപ്പറ്റി വിശദമായി സംസാരിക്കുകയാണ് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ. കൊല്ലവർഷത്തിന്റെ ആരംഭത്തോടെയാണ് ഓണവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചത്. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? കൊല്ലവർഷമെന്ന കാലഗണന എത്രമാത്രം ശാസ്ത്രീയമാണ് എന്ന ചോദ്യവുമായി ബന്ധപ്പെട്ട ചർച്ച ചെന്നെത്തുന്നത് ഇന്നത്തെ ഓണാഘോഷങ്ങളിലും അതിൽ വന്ന മാറ്റങ്ങളിലുമാണ്. വർഷങ്ങളായി കേരളം ജാതിമതഭേദമന്യേ നടത്തി വന്ന ഓണാഘോഷത്തിൽ എന്തൊക്കെ പരിഷ്കാരങ്ങളാണ് വന്നിരിക്കുന്നത്? ടൂറിസം വാരാഘോഷം വേണ്ടെന്ന സർക്കാർ തീരുമാനം ശരിയായിരുന്നോ? എല്ലാറ്റിനെപ്പറ്റിയും വ്യക്തമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നി’ൽ.