ശാസ്ത്രത്തിൽ യാതൊരു താൽപര്യവുമില്ലാത്ത വായനപ്രേമികൾക്കുപോലും ഒന്നാന്തരമൊരു വായനയാണ് വെങ്കി രാമകൃഷ്ണന്റെ Why We Die, ‘എന്തുകൊണ്ടു നാം മരിക്കുന്നു’ എന്ന പുസ്തകം തരുന്നത്. ശാസ്ത്രമെഴുത്തിന്റെ ആസ്വാദ്യമായ ഉദാഹരണം. പാശ്ചാത്യലോകം ആധുനിക വിജ്ഞാനത്തിന്റെയും പാരായണസുഖത്തിന്റെയും അത്യുന്നതങ്ങളിൽ എത്തിച്ചിട്ടുള്ള മേഖലയാണത്. സാധാരണ വായനക്കാർക്കുവേണ്ടിയുള്ള ശാസ്ത്രമെഴുത്ത്. ഇന്ത്യയിലെ ഭാഷകളിൽ ഇനിയുമതു വേരുപിടിച്ചിട്ടില്ല. കാരണം അന്വേഷിച്ചു പോകേണ്ടതില്ല. നമുക്കു ശാസ്ത്രം ജീവിതസംഹിതകളുടെ ഭാഗമല്ല. വിശ്വാസങ്ങളുടെയും ഭാഗമല്ല. ഒത്തിരിയനവധിപ്പേർക്കു ശാസ്ത്രം പാഠപുസ്തകങ്ങളിൽ കുടിയിരിക്കുന്നതും മത്സരപ്പരീക്ഷകളിൽ ഒന്നാമതെത്താൻ സഹായിക്കുന്നതുമായ ഒരു നിർജീവ അറിവു മാത്രമാണ്. അതുകൊണ്ടാണ് ബഹിരാകാശ റോക്കറ്റുകൾ വിക്ഷേപിക്കുംമുൻപു തേങ്ങയുടയ്ക്കാനും പ്രാർഥിക്കാനും ഇന്ത്യയിലെ ശാസ്ത്രജ്ഞർക്കു കഴിയുന്നത്. അവരതു സത്യസന്ധമായി ചെയ്യുന്നതാണ്. കാരണം, ശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത ഒരു സമൂഹത്തിലേക്കു ശാസ്ത്രം കടം വാങ്ങി പകർത്തുമ്പോൾ ദൈവത്തോടു പ്രാർഥിക്കുകതന്നെയാണ് ബുദ്ധി. വെങ്കി രാമകൃഷ്ണനെപ്പോലെ വിദേശത്തു വേരുറപ്പിച്ച ഇന്ത്യക്കാരായ ശാസ്ത്രജ്ഞർ സ്വാതന്ത്ര്യം തേടുന്നതു പ്രാർഥനാസമർപ്പിതമായ നമ്മുടെ ശാസ്ത്രലോകത്തിൽനിന്നാണ്. കാരണം, വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിനാൽ മാത്രമാണ്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com