യുഎസിൽ മാന്ദ്യപ്പേടി 80%; പലിശ കുറയും സ്വർണവില ഇനിയും കുതിക്കും; വാങ്ങിക്കൂട്ടി കേന്ദ്ര ബാങ്കുകൾ, ഇന്ത്യയും മോശമല്ല!
Mail This Article
സ്വർണ വിപണിയിൽ ഇനി വരാനിരിക്കുന്നതു വലിയ മുന്നേറ്റത്തിന്റെ സുവർണ ദിനങ്ങൾ. വിലയിൽ ഇടയ്ക്കിടെ അനിവാര്യമായ തിരുത്തലുകൾ സംഭവിച്ചുകൊണ്ടായിരിക്കും കുതിപ്പിനു വഴി തെളിയുകയെങ്കിലും വിപണിയുടെ സ്ഥായീഭാവം പ്രസരിപ്പിന്റേതായിരിക്കുമെന്ന് ഉറപ്പിക്കാൻ ശക്തമായ കാരണങ്ങളുണ്ട്. സ്വർണത്തിന് അടുത്തിടെയായി ഗണ്യമായ തോതിൽ വില വർധിച്ചുകഴിഞ്ഞു. ചില ദിവസങ്ങളിൽ അനുഭവപ്പെടുന്ന വിലയിടിവിനെ മുന്നേറ്റത്തിനുള്ള ഊർജസംഭരണത്തിന്റെ ഭാഗമായി മാത്രമേ കാണേണ്ടതുള്ളൂ. സ്വർണത്തിനു വില കയറിക്കൊണ്ടേയിരിക്കുമെന്നതിന്റെ പ്രധാന കാരണം അമേരിക്കയുടെ പലിശ നയത്തിൽ വന്നിരിക്കുന്ന മാറ്റമാണ്. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പലിശ നിരക്കിൽ കുറവു വരുത്തിയിരിക്കുന്നത്. ആദ്യ തവണ ഇളവ് എന്ന നിലയിൽ ഏതാനും ദിവസം മുൻപു പ്രഖ്യാപിച്ചിട്ടുള്ളത് അര ശതമാനം കുറവാണ്. പലിശ കുറയ്ക്കാൻ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതമായ സാഹചര്യം കൂടി നോക്കുക. യുഎസ് സമ്പദ്‌വ്യവസ്ഥ കൂടുതൽ