ഹരിയാന: മോദിയുടെ സന്തോഷമില്ലായ്മയ്ക്ക് കാരണമുണ്ട്; യുപി കണ്ട് ബിജെപി പഠിച്ചു, കോൺഗ്രസിന്റെ തോൽവി കേരളത്തിലും പാഠം
Mail This Article
‘ഉപജാപങ്ങളുടെ ആധിക്യത്തിലൂടെ സ്വന്തം വിജയം തട്ടിത്തെറിപ്പിക്കുന്ന ചരിത്രം കോൺഗ്രസിന് സ്വന്തമാണ്’– പ്രമുഖ ഇംഗ്ലിഷ് ദിനപത്രം ഹരിയാനയിൽ സംഭവിക്കാനിടയുള്ള കാര്യം ഓർമിപ്പിച്ച് ഇങ്ങനെ എഴുതിയത് ആഴ്ചകൾക്കു മുൻപേയാണ്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒന്നുകൂടി ഈ സിദ്ധാന്തത്തെ ആവർത്തിച്ചുറപ്പിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ അതേ മാതൃകയിൽ തിരഞ്ഞെടുപ്പു യുദ്ധം നയിച്ച് കോൺഗ്രസ് ഇളിഭ്യരായി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സർവേ ഫലങ്ങൾ കോൺഗ്രസിനെ വിജയിപ്പിച്ചിരുന്നുവല്ലോ. യഥാർഥ ഫലം വരുമ്പോൾ ആപ്പ് വലിച്ചൂരിയ കുരങ്ങന്റെ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് ഇത് മൂന്നാംവട്ടമാണ്. ഹരിയാനയിൽ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച ചെയ്യപ്പെട്ടത്. ഹിന്ദി ഹൃദയഭൂമിയിലെ ഒരു വിജയമാണ് കോൺഗ്രസ് തട്ടിത്തെറിപ്പിച്ചത്. ഹരിയാനയുടെ 57 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്നാംതവണയും അധികാരത്തിലെത്തിയത്. സെപ്റ്റംബർ 3ന് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചുവരുന്നതിനിടയിലാണ് കോൺഗ്രസിലെ പ്രധാന ദലിത് മുഖങ്ങളിൽ ഒന്നായ കുമാരി സെൽജയെ ഒരു കോൺഗ്രസ് നേതാവ്