ഹരിയാനയിൽ ബി–ഡി ഗാങ്ങിനു പകരം ഇനി ആര്? കോൺഗ്രസിനെ ചതിച്ചത് സ്ഥിരം സ്വഭാവം; ‘രാജ്’ പ്രചാരണത്തിൽ രക്ഷപ്പെട്ട് ബിജെപി
Mail This Article
‘‘നോക്കൂ, പുറത്തു നിൽക്കുന്ന പലരും എൻഎസ്‌യു പിള്ളാരായി വന്നവരാണ്. 10 വർഷത്തിലേറെയായി അധികാരത്തിനു പുറത്തു നിന്ന് അവർ പൊലീസിന്റെ അടി കൊള്ളുന്നു. ഇനിയുമൊരഞ്ചു വർഷം അവരെ ഞാനെങ്ങനെ പിടിച്ചു നിർത്തും’’. ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു രണ്ടായിരത്തിൽപരം വോട്ടുകൾക്കു തോറ്റ കോൺഗ്രസ് സ്ഥാനാർഥി കഴിഞ്ഞദിവസം കുമാരി സെൽജയുടെ ഡൽഹിയിലെ ഓഫിസിൽ വച്ചു കണ്ടപ്പോൾ പരിഭവപൂർവം പറഞ്ഞു. പഴി മുഴുവൻ ഭൂപീന്ദർ സിങ് ഹൂഡയ്ക്കും മകൻ ദീപേന്ദർ സിങ് ഹൂഡയ്ക്കും ചൊരിഞ്ഞ് അദ്ദേഹം തുടർന്നു. ‘‘അവർ പറഞ്ഞവർക്ക് ടിക്കറ്റ് നൽകിയില്ലെന്നതു പോട്ടെ. ‘ബാപ്–ബേഠ’ ഹെലികോപ്ടറിൽ പറന്നു നടന്നു. ഒരു ഓട്ടോറിക്ഷ പോലും സെൽജയ്ക്ക് വിട്ടു നൽകാൻ പിസിസി തയാറായില്ല. സ്വന്തമായി ഹെലികോപ്ടറെടുത്താണ് സെൽജ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങിയത്’’. ആ വാക്കുകളിലുണ്ട്, ഹരിയാനയിലെ കോൺസിൽ സംഭവിച്ചിരിക്കുന്ന വിടവിന്റെ ആഴം. സെൽജയെക്കുറിച്ചു ചോദിച്ചാൽ ഹൂഡ വിഭാഗം നേതാക്കൾ അവരേതെന്നു സംശയം ചോദിക്കും. പ്രചാരണത്തിനിടെ രണ്ടാഴ്ച വീട്ടിലിരുന്ന് അതിനു പ്രചാരണം നൽകി പാർട്ടിയെ പ്രതിരോധത്തിലാക്കിയ ആളല്ലേ സെൽജയെന്ന് പരിഹാസ രൂപേണ മറുപടിയും തരും. തോൽവിയിലും ഹരിയാനയിൽ അന്യോന്യം പഴിചാരൽ തുടരുകയാണ് ഭൂപീന്ദർ ഹൂഡ സംഘവും കുമാരി സെൽജ സംഘവും. കുമാരി സെൽജയുടെ ഡൽഹി വസതിയിൽ അവരുടെ