കാനഡ– ഇന്ത്യ തർക്കം കുടിയേറ്റത്തെ ബാധിക്കുമോ? വിദ്യാർഥി വീസയ്ക്ക് പ്രശ്നമുണ്ടോ? പെൻഷൻ ഫണ്ട്, വിദേശ നിക്ഷേപം... എന്താകും ഭാവി?
Mail This Article
ഇന്ത്യ– കാനഡ നയതന്ത്ര ഉലച്ചിലിന് എന്തെല്ലാം തുടർചലനങ്ങളെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി നയതന്ത്ര യുദ്ധം തുടങ്ങി. ഈ കലഹം പ്രവാസിബന്ധങ്ങളെയും ഉലയ്ക്കുമോ എന്നത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ സംഘർഷാവസ്ഥ കാനഡയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കുമോ, വിദ്യാർഥികൾക്കു പഠന–ഗവേഷണാവസരത്തിനുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ ഇടിവുണ്ടാക്കുമോ, ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമോ തുടങ്ങി കണ്ടറിയാൻ കാര്യങ്ങൾ പലതുണ്ട്. തെക്കേഷ്യൻ വംശജരുടെ സജീവസാന്നിധ്യമുള്ള രാജ്യമാണ് കാനഡ. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണ്. 2021ലെ സെൻസസ് അനുസരിച്ച് കാനഡയിൽ 18 ലക്ഷം തെക്കേഷ്യക്കാരാണുള്ളത്; ആകെ ജനസംഖ്യയുടെ 5%. സമ്പദ്‍വ്യവസ്ഥയിലും രാഷ്ട്രീയത്തിലും സംസ്കാരികജീവിതത്തിലും ഗണ്യമായ സംഭാവനകൾ നൽകുന്ന ഇവർ കാനഡയുടെ