ജയിക്കാൻ പശുവിനു വരെ പദവി നൽകി എൻഡിഎ; ഇറങ്ങിപ്പോകുമോ അജിത്? ഇന്ത്യാ മുന്നണിയും പാഠം പഠിച്ചു
Mail This Article
ഹരിയാനയിലെ അപ്രതീക്ഷിത ജയത്തിന്റെ ആവേശത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ (മഹായുതി). അമിത ആത്മവിശ്വാസം വേരറുക്കുമെന്ന തിരിച്ചറിവിൽ ഓരോ ചുവടും അളന്നുനീങ്ങി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണി (മഹാവികാസ് അഘാഡി). മഹാരാഷ്ട്രയിൽ, എണ്ണിയാലൊടുങ്ങാത്ത ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു പോരാട്ടത്തിനൊരുങ്ങുന്ന എൻഡിഎ, കൂറുമാറ്റത്തിന്റെ കനൽ നീറുന്ന ചരിത്രത്തിനു മീതേ പുതിയ പരവതാനി വിരിക്കുമ്പോൾ ശിവസേനയെയും എൻസിപിയെയും പിളർത്തിയതിന്റെ തിരിച്ചടികൾ അവസാനിക്കില്ലെന്ന് ഇന്ത്യാമുന്നണി ഓർമിപ്പിക്കുന്നു. പിളർന്നുണ്ടായവയടക്കം ആറു പാർട്ടികളുടെ നിർണായക അങ്കത്തിനാണ് സംസ്ഥാനത്തു വാതിൽ തുറക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാന നിയമസഭയിലേക്കു നവംബർ 20നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഹരിയാന ഒരു ‘ബെഞ്ച്മാർക്ക്’ ആണ്. അതിനാൽ, കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ശിവസേനാ ഉദ്ധവ് പക്ഷവും ഉൾപ്പെടുന്ന ഇന്ത്യാ മുന്നണി സീറ്റുവിഭജനത്തിൽ അതീവ ജാഗ്രത പുലർത്തുന്നു. കോൺഗ്രസ് ആദ്യ സ്ഥാനാർഥിപ്പട്ടിക ഒക്ടോബർ 20ന് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ബിജെപിയും ശിവസേനാ ഷിൻഡെ പക്ഷവും എൻസിപി അജിത് വിഭാഗവും ഉൾപ്പെടുന്ന എൻഡിഎയാകട്ടെ