വ്യാകരണം തെറ്റാതിരിക്കാൻ – വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ വിജയദശമി ദിവസം നാഗ്പുരിൽ നടത്തിയ പ്രഭാഷണത്തിന് ഉത്തരേന്ത്യൻ മാധ്യമങ്ങൾക്കപ്പുറം വേണ്ടത്ര ശ്രദ്ധ ലഭിച്ചോയെന്നു സംശയം. സർസംഘചാലക് എല്ലാ വർഷവും വിജയദശമി ദിവസം നാനാവിഷയങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പ്രസ്താവന വരുന്ന ഒരു വർഷത്തേക്കുള്ള മാർഗനിർദേശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ആശയദാതാവിന്റെ നിലപാടുകൾ തത്വത്തിൽ ബിജെപിക്കും ബാധകമാണ്. എന്നാൽ, ‘ഞങ്ങൾ ചെറുതായിരുന്ന കാലത്ത് ആർഎസ്എസിനെ വേണമായിരുന്നു; ഞങ്ങൾ വളർന്നിരിക്കുന്നു, ഞങ്ങൾക്കു പ്രാപ്തിയുണ്ട്’ എന്ന് കഴിഞ്ഞ മേയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ പരാമർശത്തിനു ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തോടെ മറ്റൊരു മാനം കൈവന്നു എന്നതു വസ്തുതയാണ്. ഇത്തവണ, പ്രസ്ഥാനത്തിന്റെ 100–ാം സ്ഥാപകദിനത്തിൽ ഭാഗവത് നടത്തിയ പ്രഭാഷണം എല്ലാവരും കേൾക്കേണ്ടതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. എന്നാൽ, ഭാഗവത് പറഞ്ഞതു മോദി കേട്ടോ, മറ്റാരെങ്കിലും കേട്ടോ എന്നൊക്കെ