എന്തുകൊണ്ട് 2021ൽ പാലക്കാട് താമര വിരിഞ്ഞില്ല? ‘കോട്ട’യിലുണ്ട് കോൺഗ്രസിന്റെ ഉത്തരം; ത്രികോണ മത്സരത്തിൽ സിപിഎമ്മിനെന്തു പറ്റി!
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള ഉപതിരഞ്ഞെടുപ്പുകൾ കേരളത്തിലും പതിവായിരിക്കുകയാണ്. എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്ന പതിവ് ഇരുമുന്നണികളും ശീലമാക്കിയതോടെയാണ് ഇത് സംഭവിച്ചത്. ഇത്തരത്തിൽ ജയിച്ച ഇടത്– വലത് എംഎൽഎമാർ ഡൽഹിയിലേക്ക് പോയ ഒഴിവിലാണ് ഇത്തവണ ചേലക്കരയിലും പാലക്കാട്ടും ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവന്നത്. യുപിയിൽ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെ ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. രാഹുലിന് പകരം വയനാട്ടിൽ സഹോദരി പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയായി. കേരളത്തിൽ ലോക്സഭയിലും നിയമസഭയിലുമായി മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആവേശകരമായ ജനശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമായി പാലക്കാട് മാറിയത് എന്തുകൊണ്ടാണ്? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ പാലക്കാടിന്റെ ജനഹിതം അറിയാൻ കേരളം ഒന്നായി കാത്തിരുന്നതാണ്. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന എണ്ണം പറഞ്ഞ മണ്ഡലമായി പാലക്കാട് മാറിയിട്ട് വർഷങ്ങളേറെയായി. എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും പാലക്കാട് അടിയറവ് പറയുന്നത് അതുകൊണ്ടാണ്. ഇവിടെ ഏത് പാർട്ടി ജയിക്കുമെന്ന് ഒറ്റനോട്ടത്തിൽ പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. എന്നാൽ പാലക്കാടിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ചില പ്രത്യേകതകൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ ആത്മവിശ്വാസം എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാകും.