അജിത്തിന്റെ ചതിക്ക് ശരദിന്റെ തീപാറും ‘പവാർപ്ലേ’; ബന്ധുവിനെ ഇറക്കി അപ്രതീക്ഷിത അടി; ബാരാമതിയിൽ പോര്
Mail This Article
രാജ്യത്തെതന്നെ പ്രധാന രാഷ്ട്രീയകുടുംബത്തിന്റെ പിന്തുടർച്ച ആർക്കെന്നു നിശ്ചയിക്കുന്ന നിർണായക പോരാട്ടത്തിന്റെ നേർപകുതിയിലാണു ബാരാമതി. ഒരുവശത്ത് എൻഡിഎയുടെ കൊടിയേന്തി അജിത് പവാർ. മറുവശത്ത് സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്ര; എൻസിപി പിളർത്തി ബിജെപിയോടു കൈകോർത്ത അജിത്തിനെ മലർത്തിയടിക്കാൻ ശരദ് പവാർ കണ്ടെടുത്ത പുതുമുറക്കാരൻ. മറാഠാ പോരാട്ടത്തിന്റെ മുഴുവൻ സസ്പെൻസും ഒത്തുചേരുന്ന ത്രില്ലറിന്റെ അടുത്ത പകുതിയിൽ എന്തായിരിക്കും സംഭവിക്കുകയെന്ന ആകാംക്ഷയിലാണു മഹാരാഷ്ട്ര. 7 മാസത്തിനിടെ പവാർ കുടുംബാംഗങ്ങൾ തമ്മിൽ നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പു മത്സരത്തിൽ മേൽക്കൈ ലഭിക്കുന്നവരാകും ‘പവാർ പൊളിറ്റിക്സി’ന്റെ പിന്തുടർച്ചാവകാശികളാകുക. ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്കും പവാറിന്റെ സഹോദരപുത്രൻ അജിത്തിനുമിടയിൽ നടക്കുന്ന പിന്തുടർച്ചാ പോരാട്ടത്തിൽ യുഗേന്ദ്ര പവാർ നിർണായക കാലാൾ മാത്രം. ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ