അന്ന് ഇപിയുടെ കട്ടൻചായയ്ക്കും കടലയ്ക്കും വിഎസിന്റെ മുറിബീഡി മറുപടി; ഇന്ന് ‘പണി’ പിണറായിക്കിട്ട്; ഇനിയാര് രക്ഷിക്കും ജയരാജനെ?
Mail This Article
പതിനേഴ് കൊല്ലം മുൻപു പൊതുജനമധ്യേ തള്ളിപ്പറഞ്ഞ ‘കട്ടൻചായയും പരിപ്പുവടയും’ ആണ് ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ആത്മകഥയ്ക്കു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ തലക്കെട്ടിന്റെ ആദ്യഭാഗത്തേക്കു തിരഞ്ഞെടുത്തത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുകയും പലവിധ കാരണങ്ങളാൽ പാർട്ടി മുഖ്യധാരയോട് അകലം പാലിച്ചും വരുന്നതിനിടെയാണ് ഒരു ഇംഗ്ലിഷ് ദിനപത്രം ജയരാജന്റെ ‘ആത്മകഥാ’ വാർത്ത ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസം പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പു ദിനത്തിലെ പുസ്തക ബോംബ് വിവാദമായതോടെ കട്ടൻ ചായയും പരിപ്പുവടയും വീണ്ടും ചർച്ചയിൽ എത്തി. അതോടൊപ്പം ഒരിക്കൽ തള്ളിപ്പറഞ്ഞ കട്ടൻ ചായയും പരിപ്പുവടയും എന്തിനാകും തലക്കെട്ടിൽ സ്വീകരിച്ചതെന്ന് ചോദ്യവും ഉയർന്നു. പണ്ട് കട്ടൻ ചായയെ തള്ളിപ്പറഞ്ഞതാണ് വിവാദമായത്. അതേസമയം അതേ കട്ടൻ ചായയെ ഇപി സ്വീകരിച്ചപ്പോഴും വിവാദം. പണ്ട് നാടൻ കടകളുടെ മെനുവും ലാളിത്യത്തിന്റെ ചിഹ്നവുമായിരുന്നു കട്ടൻ ചായയും പരിപ്പുവടയുമെങ്കിൽ ഇപ്പോൾ അതും മാറി. കട്ടൻ ചായ പഞ്ചനക്ഷത്ര വിഭവമാണ്, അതു പോലെ പരിപ്പുവടയും. അതേസമയം പണ്ടൊരു കട്ടൻ ചായ അടിച്ചതിന്റെ പേരിൽ പാർട്ടിയിലും പൊതുവേദിയിലും