‘ചങ്കിലെ ചൈന’ 100 തികയ്ക്കില്ല? ‘കമ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിൽ കാത്തിരിക്കുന്നത് 91ലെ വിധി; ഷിയുടെ ഏകാധിപത്യവും തീരും?’
Mail This Article
‘‘ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം ഒടുവിൽ നാം വിജയിച്ചിരിക്കുന്നു. ഇതുവരെ നാം റിപ്പബ്ലിക് ഓഫ് ചൈനയായിരുന്നു. എല്ലാ ലോകരാജ്യങ്ങളും കേൾക്കുക, ഇനി മുതല്‍ ഞങ്ങൾ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ്. ഇതാണ് ഈ രാജ്യത്തെ ജനങ്ങൾക്കായി നിലകൊള്ളുന്ന ഒരൊറ്റ ഭരണകൂടം. തുല്യത, പരസ്പര ബഹുമാനം, രാജ്യത്തിന്റെ അഖണ്ഡത ഇതെല്ലാം ഈ സർക്കാരിനു കീഴിൽ ഭദ്രമായിരിക്കും.’’ 1949 ഒക്ടോബർ ഒന്നിലെ പ്രഭാതമായിരുന്നു അത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന്റെ ഹൃദയഭാഗമായ ടിയാനൻമെൻസ്ക്വയറിൽ തടിച്ചുകൂടിയ രണ്ടു ലക്ഷത്തിലേറെ പേരുടെ കരഘോഷങ്ങൾക്കു നടുവിൽനിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലതൊട്ടപ്പൻ മാവോ സെദുങ് പറഞ്ഞ വാക്കുകൾ. ചിയാങ് കൈഷക്കിന്റെ നാഷനലിസ്റ്റ് സർക്കാരിനെ പുറത്താക്കി കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തതിന്റെ അടയാളമായി ആകാശത്ത് മാവോ ഉയർത്തിയ പതാക പാറിപ്പറന്നു; രക്തച്ചുവപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ചു നക്ഷത്രങ്ങൾ പതിച്ച പതാക. ചുറ്റിലും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ദേശീയ ഗാനം ‘ദ് മാർച്ച് ഓഫ് ദ് വൊളന്റിയേഴ്സ്’ മുഴങ്ങി. വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ആകാശത്തിൽ ഹുങ്കാരശബ്ദം മുഴക്കി. ആയുധങ്ങളേന്തിയ സൈനികരുടെ കരുത്ത് പ്രകടിപ്പിച്ച മാർച്ചിനൊപ്പം മിലിട്ടറി വാഹനങ്ങൾ നിരനിരയായി നീങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അധികാരപൈതൃകത്തിലെ രക്തനക്ഷത്രങ്ങളിലൊന്നായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) പിറക്കുകയായിരുന്നു. ലോകത്തിനു മുന്നിൽ ചൈന ഉദയം ചെയ്ത് 2024 ഒക്ടോബറിൽ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിലൂടെ മാവോ തുടക്കമിട്ട ചൈന, പല കാലം പിന്നിട്ട് ഇന്ന് ഷി ചിൻപിങ്ങിന്റെ സർവാധിപത്യത്തിനു കീഴിലാണ്. ചൈനയുടെ പിറവിയോടൊപ്പം മാവോ ജനങ്ങൾക്ക് ഉറപ്പു നൽകിയ തുല്യത, പരസ്പര ബഹുമാനം തുടങ്ങിയവ എത്രമാത്രം ഇന്നു രാജ്യത്ത് പ്രാവർത്തികമാണെന്ന ചോദ്യവും ബാക്കി. റഷ്യയില്‍ ബോൾഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തതിന്റെ ആവേശം ഉൾക്കൊണ്ടാണ് മാവോയുടെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം അരങ്ങേറിയത്. മാവോയുടെ കീഴിലെ ചൈനയെ ആദ്യമായി രാജ്യമെന്ന നിലയിൽ അംഗീകരിച്ചവയിൽ ഒന്ന് സോവിയറ്റ് യൂണിയനായിരുന്നു (യുഎസ്എസ്ആർ). ചൈനയുടെ പിറവി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആകെ പങ്കെടുത്ത വിദേശ പ്രതിനിധികളാകട്ടെ, സോവിയറ്റ് യൂണിയനിൽനിന്നുള്ള 43 അംഗ സംഘവും. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കപ്പെട്ട് 75 വർഷമാകുമ്പോഴും ലോകം ഉറ്റുനോക്കുന്നത് സോവിയറ്റ് യൂണിയനിലേക്കു തന്നെയാണ്. അതിന് കാരണവുമുണ്ട്. 69 വർഷമായിരുന്നു