‘വസ്ത്രം സ്ഥാനം തെറ്റി പതിനാറുകാരിയുടെ മൃതദേഹം; അന്ന് മോർച്ചറി തുറന്നുകൊടുത്തത് 10 രൂപയ്ക്ക്! ആ പിതാവിന്റെ കരച്ചിൽ ഞെട്ടിച്ചു’
Mail This Article
17 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. പക്ഷേ, അന്ന് മരണപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ എന്നോട് ചോദിച്ച ആ ചോദ്യത്തിന്റെ നനവ് ഇന്നും അതേപോലെ ഓർമയിലുണ്ട്. ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിരുന്നില്ല. ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായിരുന്നു പെൺകുട്ടി. വിവാഹം കഴിപ്പിച്ചയച്ചത് പാലക്കാട് കൊല്ലങ്കോട്ടേക്കും. വിവാഹം നടന്ന് ഏഴ് വർഷത്തിനുള്ളിൽ വധു അസ്വാഭാവികമായി മരണപ്പെട്ടാൽ ചില നടപടിക്രമങ്ങളുണ്ട്. തഹസിൽദാർ ഇൻക്വസ്റ്റ് നടത്തി പൊലീസ് സർജൻതന്നെ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണ് നിയമം. ഈ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരും അയൽവക്കത്തുള്ളവരും ഒക്കെക്കൂടി അഴിച്ചിറക്കി കൊണ്ടുവന്നപ്പോൾ രണ്ട് മണിയൊക്കെ കഴിഞ്ഞിരുന്നു. അക്കാലത്തൊക്കെ 4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാറില്ല. മൃതദേഹം എത്താൻ വൈകിയതുകൊണ്ടു തന്നെ അന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം ചെയ്ത് മൃതദേഹം വിട്ടുകൊടുക്കുക എന്നത് അസാധ്യമായിരുന്നു. മൃതദേഹം കാണാനാവുമോ എന്ന് ചോദിച്ച് ബന്ധുക്കൾ പലരും മോർച്ചറിക്ക് പുറത്ത് കാത്തുനിൽക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പൊതുവേ ബന്ധുക്കളോട് അകലം പാലിക്കാൻ ശ്രമിക്കും. മിണ്ടുന്നത് ഭർത്താവിന്റെ ബന്ധുക്കളോടാണെങ്കിൽ, പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഡോക്ടറെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നൊക്കെ ആരോപണം വരാൻ സാധ്യതയുണ്ട്. മോർച്ചറിയിലേക്ക് ആർക്കും പ്രവേശനമില്ല എന്നതാണ് നയം. പക്ഷേ, എത്ര പറഞ്ഞിട്ടും തമിഴ്നാട്ടിൽ നിന്നെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ മടങ്ങിപ്പോവാൻ തയാറായില്ല. പല തവണ സ്റ്റാഫിനോട്, ‘പാക്ക മുടിയുമാ, ഡോക്ടറെ പാക്ക മുടിയുമാ’ എന്ന് ആ കുട്ടിയുടെ അച്ഛൻ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. പലപ്പോഴും പെൺകുട്ടിയുടെ അച്ഛനോ അമ്മാവനോ ഒക്കെ നമ്മളോട് കാര്യങ്ങളൊക്കെ ശരിയായി നടക്കുമോ, നടപടികൾ എപ്പോൾ പൂർത്തീകരിക്കും എന്നൊക്കെ ചോദിക്കുന്ന പതിവുണ്ട്; ഒന്നുറപ്പു വരുത്താൻ വേണ്ടി മാത്രം. അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അത് ന്യായവുമാണ്. ജോലി കഴിഞ്ഞിറങ്ങാൻ നേരവും മോർച്ചറി വാതിൽക്കൽ കാത്തുനിന്നിരുന്ന പെൺകുട്ടിയുടെ അച്ഛനോട്