പരന്ത്രീസ് കോട്ടകളും പറങ്കിക്കോട്ടകളും പരസ്പരം വെടിയുതിർക്കുന്ന പോരാട്ടകാലം ഇതാ വരികയായി. അങ്ങ് യൂറോപ്പിന്റെ മണ്ണിൽ വിസിൽ മുഴങ്ങുകയായി. വീണ്ടുമൊരു മഹായുദ്ധകാലം ബെർലിൻ‍ തെരുവീഥികളെ പ്രകമ്പനം കൊള്ളിക്കാൻ വരികയാണ്. ലോകത്തിന്റെ കണ്ണുകൾ ഇനി ഇവിടേക്കാണ്. അതേ യൂറോപ്പിലെ കൊലകൊമ്പൻമാർ കൊമ്പുകുലുക്കി വരികയാണ്. ഇറ്റലി കിരീടം നിലനിർത്തുമോ? എംബപെയുടെ ബൂട്ടിൽനിന്ന് പിറക്കാനിരിക്കുന്നത് എന്തെല്ലാം ഷോട്ടുകൾ ആയിരിക്കും? സിആർ സെവൻ ആകാശംമുട്ടുന്ന നീക്കങ്ങളുമായി കളംനിറയുമോ? ജർമനിയാണ് ഇത്തവണ യൂറോക്കപ്പിന്റെ ആതിഥേയർ. മ്യൂണിക്കിൽ ജൂൺ 14ന് (ഇന്ത്യൻ സമയം ജൂൺ 15ന് പുലർച്ചെ 12.30ന്) ആണ് യൂറോ കപ്പിന്റെ കിക്കോഫ്. ആദ്യകളിയിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ ജർമനിയും സ്‌കോട്‌ലൻഡുമാണ് ഏറ്റുമുട്ടുക. ജൂലൈ 14ന് ബെർലിനിലാണ് ഫൈനൽ. ഒന്നുറപ്പാണ്, ഫുട്ബോളിന്റെ മാന്ത്രികതയിൽ യൂറോപ്യൻ മൈതാനങ്ങളിൽ ഇനി തീപ്പൊരി ചിതറും. ആരാകും യൂറോക്കപ്പിൽ മുത്തമിടുന്ന ചക്രവർത്തി?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com