ADVERTISEMENT

കോവിഡ്  ആളുകളെ പല പുതിയ ശീലങ്ങളും പഠിപ്പിച്ചു. നേരത്തെ എ ടി എമ്മിൽ പോയി നൂറും ഇരുനൂറും രൂപ വരെ പിൻവലിച്ചിരുന്ന ശീലം ഇപ്പോഴില്ല. പകരം നിരന്തരമുുള്ള എടിഎം സന്ദർശനമൊഴിവാക്കാന്‍ ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ച് വീട്ടില്‍ സൂക്ഷിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ബാങ്കില്‍ കിടക്കുന്ന പണം കറന്‍സിയായി കൈയ്യില്‍ സൂക്ഷിക്കുമ്പോഴും സാധനങ്ങള്‍ വാങ്ങാന്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്യുന്നു. രണ്ടാം തരംഗം വ്യാപകമായ കാലയളവില്‍ ശരാശരി കാഷ് വിത്‌ഡ്രോവല്‍ 20 ശതമാനം കണ്ട് ഉയര്‍ന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റ വരവില്‍ ആളുകള്‍ കൂടുതല്‍ പണം പിന്‍വലിച്ച് സൂക്ഷിക്കുന്ന പ്രവണതയാണ് രാജ്യമെങ്ങും.

കറന്‍സി നോട്ടുകളും വൈറസ് വാഹകരാകാമെന്ന ആശങ്ക കാരണം അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സുരക്ഷിത പണം കൈയ്യില്‍ കരുതുന്നതും ആളുകള്‍ ശീലമാക്കുന്നു. നേരത്തെ ശരാശരി വിത്‌ഡ്രോവല്‍ 2,000-3,000 രൂപയായിരുന്നുവെങ്കില്‍ ഇതിപ്പോള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ 3,000-4,000 രൂപയായി.

കൈയ്യിലെ പണം കൂടി

സര്‍ക്കുലേഷനിലുള്ള കറന്‍സിയിലും കുതിച്ച് ചാട്ടമുണ്ടെന്ന് ആര്‍ ബി ഐ ഡാറ്റാ പറയുന്നു. അതേസമയം ഡിജിറ്റല്‍ ഇടപാടിലും വര്‍ധനയുണ്ട്. സാധനങ്ങള്‍ വാങ്ങുന്നത് കഴിയുന്നതും ഡിജിറ്റല്‍ പണമിടപാടിലൂടെയാണ്. ഹോം ഡെലിവറിയും പണം കൈമാറുമ്പോഴുള്ള റിസ്‌ക് ഒഴിവാക്കലും കൈയ്യിലെ പണം കുറയാതെ സൂക്ഷിക്കലുമെല്ലാം ഈ പ്രവണതയ്ക്ക് പിന്നിലുണ്ട്. ഡിജിറ്റല്‍ പെയ്‌മെന്റില്‍ സര്‍വ്വകാല റിക്കോര്‍ഡാണിപ്പോള്‍. ഐ എം പി എസ്, എന്‍ ഇ എഫ് ടി ട്രാന്‍സാക്ഷന്‍ എല്ലാം ഉയര്‍ന്ന് നില്‍ക്കുന്നു. ഐ എം പി എസ് ഇടപാടുകളുടെ ശരാശരി നിലവിലെ 6,000-7,000 നിലയില്‍ നിന്ന് 9,000 രൂപയായും വര്‍ധിച്ചിട്ടുണ്ട്.

English Summary : Digital Transaction Increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com