ADVERTISEMENT

ഈടു നൽകാൻ സ്വർണമുണ്ടെങ്കിൽ എളുപ്പത്തിൽ വായ്പ കിട്ടും. എന്നാൽ, എവിടെയാണ് കുറഞ്ഞ പലിശ? പ്രോസസിങ് ഫീ എത്രയാണ്? മറ്റു ചാർജുകൾ എന്തെങ്കിലും ഉണ്ടോ? ഇതെല്ലാം അറി‍ഞ്ഞു വേണം വായ്പ വാങ്ങാൻ. 

എസ്ബിഐ

∙ 20,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ വായ്പ.

∙ പലിശ 7.30%. കാലാവധി 3 വർഷം വരെ.

∙ പ്രോസസിങ് ഫീ കുറഞ്ഞത് 500 രൂപ.

കനറാ ബാങ്ക് 

∙ 5,000 രൂപ മുതൽ 35 ലക്ഷം രൂപ വരെ വായ്പ. 

∙ പലിശ 7.25%. കാലാവധി 2 വർഷം വരെ.

∙ പ്രോസസിങ് ഫീ കുറഞ്ഞത് 500 രൂപ. പരമാവധി 5,000 രൂപ.

ഫെഡറൽ ബാങ്ക്

∙ 1,000 രൂപ മുതൽ 1.5 കോടി രൂപ വരെ വായ്പ.

∙ പലിശ 8.5% മുതൽ. 6 മാസം മുതൽ കാലാവധി.

∙ വിലയുടെ (LTV) 75% വരെ വായ്പ.

സൗത്ത് ഇന്ത്യൻ ബാങ്ക്

∙ 5,000 രൂപ മുതൽ 10 കോടി രൂപ വരെ വായ്പ.

∙ കാലാവധി മൂന്നു മുതൽ 12 മാസം വരെ.

∙ പലിശ 1 വർഷം MCLR+ 0.45%.

∙ വിലയുടെ (LTV) 73% വരെ വായ്പ. 

മണപ്പുറം ഫിനാൻസ്

∙ പലിശനിരക്ക് 9.90% മുതൽ 29% വരെ.

∙ പരമാവധി വായ്പ 1.5 കോടി രൂപ വരെ.

∙ കുറ‍ഞ്ഞ ദിവസത്തിന് കുറഞ്ഞ പലിശ. 

∙ ഭാഗികമായും പണമടയ്ക്കാം.

∙ മൂന്നു മാസം മുതൽ 12 മാസം വരെ കാലാവധി.

കെഎസ്എഫ്ഇ

∙ 30,000 രൂപയ്ക്കു മുകളിൽ 25 ലക്ഷം വരെ. 

∙ 9.5% പലിശ. പിഴപ്പലിശ 1.5% മുതൽ 2.25% വരെ. 

∙ 3 മാസം മുതൽ കാലാവധി.

മുത്തൂറ്റ് ഫിൻകോർപ്

∙ ഒരു ലക്ഷം രൂപ വരെ വായ്പയ്ക്ക് പലിശ 12%, കാലാവധി 6 മാസം.

∙ 1– 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 14% പലിശ. കാലാവധി 9 മാസം.

∙ 3– 5 ലക്ഷം രൂപ വരെ വായ്പയ്ക്ക് 10% പലിശ. കാലാവധി 9 മാസം. 

മുത്തൂറ്റ് ഫിനാൻസ്

∙ കുറ‍ഞ്ഞ വായ്പ 1,500 രൂപ. പരമാവധിക്ക് പരിധി ഇല്ല.

∙ പലിശ 12% മുതൽ 27% വരെ.

∙ കാലാവധി 3 വർഷം വരെ.

∙ മുൻകൂറായും ഭാഗികമായും പണമടയ്ക്കാം.

കൊശമറ്റം ഫിനാൻസ്

∙ 500 മുതൽ 50 ലക്ഷം രൂപ വരെ വായ്പ.

∙ KF1 വായ്പയിൽ മൂന്നു മാസ കാലാവധിക്ക് 16%. 5 മാസത്തേക്ക് 20%.

∙ KF2 വായ്പയ്ക്ക് മൂന്നു മാസത്തേക്ക് 15%. 9 മാസത്തേക്ക് 28% പലിശ.

∙ ഭാഗികമായി പണമടയ്ക്കാൻ അവസരം. 

വായ്പ വാങ്ങും മുൻപ് അറിയുക

∙ ഈടുസ്വർണത്തിന്റെ മാറ്റും വിലയുമാണ് വായ്പത്തുക നിശ്ചയിക്കുക. 

∙ സ്വർണവില ഉയർന്നു നിൽക്കുമ്പോൾ കൂടുതൽ തുക  വായ്പയായി ലഭിക്കും.

∙ ലോൺ ടു വാല്യു (LTV), കാലാവധി, വായ്പത്തുക എന്നിവയ്ക്കനുസരിച്ച് പലിശയിൽ മാറ്റം വരാം.. 

∙ കുറഞ്ഞ ചെലവിലുള്ള വായ്പ കണ്ടെത്താൻ പലിശ മാത്രം താരതമ്യം ചെയ്താൽ പോരാ. 

∙ എൻബിഎഫ്സികളിൽ കാലാവധി കൂടിയാൽ പലിശയും കൂടുമെങ്കിലും ബാങ്കുകളെ അപേക്ഷിച്ച് ഗ്രാമിന് കൂടുതൽ തുക ലഭിക്കും.

∙ വായ്പ എടുക്കും മുൻപ് തിരിച്ചടവു രീതി മനസ്സിലാക്കണം. ഇഎംഐ ആണോ ഒറ്റത്തവണയാണോ എന്നറിയണം. നമ്മുടെ പണവരവ്, വരുമാനം എന്നിവയ്ക്കനുയോജ്യമായ രീതി തിര‍ഞ്ഞെടുക്കാം.

∙ മുൻകൂർ അടവ്, കാലാവധിയെത്തും മുൻപ് അവസാനിപ്പിക്കൽ എന്നിവയ്ക്ക് ഫീ ഉണ്ടോയെന്നു മനസ്സിലാക്കണം.

∙ ഉപഭോക്തൃ സൗഹൃദ ഉപാധികളായ എസ്എംഎസ്, റിമൈൻഡറുകൾ എന്നിവയുള്ളതും പരിഗണിക്കാവുന്നതാണ്. 

English Summary : How to Get Gold Loan in a Smart Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com