ഇടപാടുകാർക്ക് നിറയെ 'ജോയ് ഓഫ് ഫ്രീഡം' ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്
Mail This Article
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടപാടുകാർക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്. കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ചാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയ പ്രചാരണം ലക്ഷ്യമിട്ട് ജോയ് ഓഫ് ഫ്രീഡം എന്ന പേരിൽ ഫെഡറല്‍ ബാങ്ക് പദ്ധതി സംഘടിപ്പിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും മൊബൈല്‍ ബാങ്കിങ് ആപ്പിലും വിവിധ നിക്ഷേപ പദ്ധതികളിലും ക്യാഷ് ബാക്ക് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് ഈ സ്വാതന്ത്ര്യദിനാഘോഷ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്.
∙ആര്‍ഡി/എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് സെപ്തംബര്‍ 14 വരെ 75 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 75 രൂപയ്ക്കു തുല്യമായ റിവാര്‍ഡ് പോയിന്റുകളും ലഭിക്കും. ചുരുങ്ങിയ നിക്ഷേപ തുക 7500 രൂപ.
∙ഫെഡറല്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ 750 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകളും നേടാം. ഓഗസ്റ്റ് 15വരെ ചുരുങ്ങിയത്15,822 രൂപ വരെ ചെലവിടുന്നവര്‍ക്കാണ് സമ്മാനം.
∙ഫെഡ്‌മൊബൈലില്‍ സെപ്തംബര്‍ 14 വരെ എല്ലാ ദിവസവും സമ്മാനം നേടാം. ആപ്പ് വഴി ഏറ്റവും കൂടുതല്‍ ഇടപാട് നടത്തുന്ന 75 പേര്‍ക്ക് ഓരോ ദിവസവും 75 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും.
∙സെപ്തംബര്‍ 15 വരെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും ഒരു ഉപഭോക്താവിന് പരമാവധി 75 ബോണസ് പോയിന്റുകള്‍ ലഭിക്കും. ചുരുങ്ങിയത് 7500 രൂപയുടെ ഇടപാടുകള്‍ക്കാണ് ഈ ഓഫര്‍.
∙കാര്‍ഡ് ഇടപാടുകളിലൂടെ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന 75 പേര്‍ക്ക് ദിവസവും 150 രൂപയുടെ ക്യാഷ് ബാക്ക് ഓഗസ്റ്റ് 15 വരെ ലഭിക്കും. ചുരുങ്ങിയത് 15000 രൂപ ചെലവിടുന്ന ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണീ ഓഫര്‍.
English Summary : Joy of Freedom Offer From Federal Bank