സ്വപ്നഭവനം സ്വന്തമാക്കുന്നതിനെ പുനര്‍നിര്‍വചിക്കാം , ഈ ഭവന വായ്പയിലൂടെ
Mail This Article
മുന്‍നിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര 8.35 ശതമാനം എന്ന ആകര്‍ഷകമായ വാര്‍ഷിക പലിശ നിരക്കില്‍ മഹാ സൂപര്‍ ഹൗസിങ് ലോണ്‍ പദ്ധതി അവതരിപ്പിച്ചു. പുതിയതും നിലവിലുള്ളതുമായ വീടുകള്‍ നിര്‍മിക്കുന്നതും വിപുലീകരിക്കുന്നതും നിര്‍മാണത്തിലിരിക്കുന്ന വസ്തു വാങ്ങുന്നതും നിലവിലുള്ള വസ്തുവില്‍ മാറ്റം വരുത്തുന്നതിനുള്ള പുതിയ വായ്പകളും വരെ ഇതിന്‍ പ്രകാരം ലഭിക്കും. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിച്ച് മഹാ സൂപര്‍ ഹൗസിങ് സൂപര്‍ ലോണ്‍ പദ്ധതി പ്രകാരം ഇതില്‍ എന്‍റോള്‍ ചെയ്യാനാകും.
ഏറ്റവും കുറഞ്ഞ പലിശ നിരക്ക്
മഹാ സൂപര്‍ ഹൗസിങ് ലോണ്‍ പദ്ധതിയുടെ കുറഞ്ഞ പലിശ നിരക്ക് വായ്പ എടുക്കുന്നവര്‍ സാമ്പത്തിക ഞെരുക്കത്തിലാവുന്നില്ല എന്ന് ഉറപ്പു വരുത്തുന്നു. വായ്പാ കാലാവധിക്കുള്ളില്‍ ഗണ്യമായൊരു തുക പലിശ ഇനത്തില്‍ നിങ്ങള്‍ക്ക് സമ്പാദിക്കാം എന്നാണ് ഇതിനര്‍ത്ഥം.
സീറോ പ്രോസസിങ് ഫീസ്
ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനവുമായി നീങ്ങുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര അവതരിപ്പിക്കുന്ന സീറോ പ്രോസസിങ് ഫീസ് ചെലവു കുറഞ്ഞ ഭവന വായ്പാ സൗകര്യമാണു ലഭ്യമാക്കുന്നത്.
ബുദ്ധിമുട്ടില്ലാത്ത വായ്പാ പ്രക്രിയ
വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് ലളിതമായി ഓണ്‍ലൈന്‍ വായ്പാ പ്രക്രിയ പൂര്‍ത്തിയാക്കാം. ഓണ്‍ലൈനായുള്ള ഈ അപേക്ഷാ രീതി മൂലം വായ്പയ്ക്കായി ബാങ്കുകളില്‍ തുടര്‍ച്ചയായി എത്തേണ്ട അവസ്ഥ ഇല്ലാതാകും. വായ്പ അനുവദിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത് ആവശ്യമായി വരു.
ഗണ്യമായ രീതിയില്‍ പണം സമ്പാദിക്കാം
വായ്പ എടുക്കുന്നവര്‍ക്ക് കാലാവധി മുഴുവന്‍ ഗണ്യമായ രീതിയില്‍ പണം ലാഭിക്കാനുളള അവസരമാണ് ഇത് ഉറപ്പാക്കുന്നത്. തങ്ങളുടെ വരുമാന സ്രോതസുകള്‍ കൂടുതല്‍ ഫലപ്രദമായി വകയിരുത്താന്‍ ഇതു വഴിയൊരുക്കും.
ആയാസ രഹിതമായി വീടു സ്വന്തമാക്കാം
മികച്ച ഏറെ സവിശേഷതകളാണ് മഹാ സൂപര്‍ ഹൗസിങ് വായ്പാ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. ബുദ്ധിമുട്ടില്ലാതെ തിരിച്ചടവു സാധ്യമാക്കുന്ന രീതിയിലെ കുറഞ്ഞ ഇഎംഐ ആണ് ഇവയിലൊന്ന്. സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യുന്ന രീതിയില്‍ ഗണ്യമായ തുക ഭവന വായ്പയായി നല്‍കുന്നത് ഇതിനു പുറമേയാണ്. ഒളിച്ചിരിക്കുന്ന ചെലവുകള്‍ ഒന്നുമില്ലെന്നത് ഉപഭോക്താക്കള്‍ക്ക് മനസമാധാനവും നല്‍കുന്നു. ഉപഭോക്തൃ സൗഹൃദമായ നയങ്ങള്‍ പ്രകാരം നേരത്തെ തിരിച്ചടക്കുന്നതിന് പിഴയൊന്നും ഈടാക്കില്ല. വായ്പ എടുത്തവര്‍ക്ക് സൗകര്യപ്രദമായ തിരിച്ചടവു രീതികള്‍ തെരഞ്ഞെടുക്കുകയുമാവാം. ഇതിനെല്ലാം പുറമെ ലോണ്‍ വിതരണ പ്രക്രിയയും ലളിതമാക്കിയിട്ടുണ്ട്. ഇതിലൂടെ വ്യക്തികള്‍ക്ക് ഏറ്റവും ലളിതവും സുഗമവുമായ അനുഭവങ്ങളാണു ലഭിക്കുക.
പ്രത്യേക ഇളവുകളും
വായ്പയ്ക്ക് അപേക്ഷിക്കുന്ന വനിതകള്‍ക്കും പ്രതിരോധ സേനാംഗങ്ങള്‍ക്കും 0.05 ശതമാനം ഇളവ് അനുവദിക്കും.
പരമാവധി കാലാവധി 30 വര്‍ഷം അല്ലെങ്കില്‍ 75 വയസു വരെ എന്നത് മികച്ച തിരിച്ചടവു സൗകര്യം നല്‍കും
ഭവനവായ്പ എടുത്തവര്‍ക്ക് വാഹന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയില്‍ നിരക്കിളവു നല്‍കുന്നത് മൊത്തത്തിലുള്ള നേട്ടമാവും. കുറഞ്ഞ പലിശ നിരക്ക്, സീറോ പ്രോസസിങ് ഫീസ്, വിവിധ വായ്പാ തെരഞ്ഞെടുപ്പുകള്‍, ഉപഭോക്തൃ സൗഹാര്‍ദ്ദ രീതികള്‍ എന്നിവയെല്ലാം തങ്ങളുടെ ഭാവി സ്വപ്‌നങ്ങളെ ത്യജിക്കാതെ വീടു സ്വന്തമാക്കാന്‍ വഴിയൊരുക്കുന്നു.
ഭവന വായ്പാ രംഗത്തു മാത്രമല്ല, റീട്ടെയില്‍ മേഖലയിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടര്‍ച്ചയായ മികവ് പുലര്‍ത്തുന്നുവെന്ന് ബാങ്ക് അവകാശപ്പെടുന്നു. വ്യക്തികളുടേയും ബിസിനസുകളുടേയും വിവിധങ്ങളായ സാമ്പത്തിക ആവശ്യങ്ങള്‍ ബാങ്ക് സാധ്യമാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബാങ്ക് ഓഫ് മഹാരാഷ്ട്ര സന്ദര്‍ശിക്കുക.