ADVERTISEMENT

തട്ടിപ്പുകാർ ഇപ്പോൾ പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ 'വാടകക്ക്' എടുക്കാറുണ്ട്. അതായത് ഒരാൾക്ക് 10000 രൂപയോ 20000 രൂപയോ വാഗ്ദാനം ചെയ്തായിരിക്കും അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാട് നടത്താൻ അനുവാദം വാങ്ങുന്നത്. ഇങ്ങനെ വാടകക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ വഴി കോടി കണക്കിന് രൂപയുടെ പണം കൈമാറ്റവും ഇടപാടുകളും നടത്തുന്നത് പതിവായിട്ടുണ്ട് എന്ന് ബാങ്ക് സൈബർ വിദഗ്ധർ പറയുന്നു.

'മ്യൂൾ' അക്കൗണ്ടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. തട്ടിപ്പിനോ, നിയമ വിരുദ്ധ പ്രവർത്തങ്ങൾക്കോ ആണ് ഈ അക്കൗണ്ടുകളിലൂടെ പണം കൈമാറുന്നത്. ഇത്തരം ബാങ്ക് അക്കൗണ്ടുകൾ കണ്ടുപിടിക്കുന്നതിന് പല സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നുണ്ട്. അങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് 'മ്യൂൾ' അക്കൗണ്ട് ആണെന്ന് മനസ്സിലാക്കിയാൽ ബാങ്കുകൾ അവ ഉടനെ ബ്‌ളോക്ക് ചെയ്യും. ഇതിനെ തുടർന്നുള്ള നിയമ നടപടികളും മറ്റ് പ്രശ്നങ്ങളും അക്കൗണ്ട് ഉടമ നേരിടേണ്ടി വരും. അതുകൊണ്ടു നിസാര പണ ലാഭത്തിനായി മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകൾ 'വാടകയ്ക്ക്' നൽകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com