9.1 ശതമാനം പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപം! ആപ്പിലൂടെ നിമിഷങ്ങൾക്കുള്ളിൽ
Mail This Article
എയർടെൽ ഫിനാൻസ് പുതിയ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഒരു വർഷ നിക്ഷേപത്തിന് 9.1 ശതമാനം വരെ പലിശ ലഭിക്കാം എന്നുള്ളതാണ് പ്രത്യേകത. പദ്ധതി എയർടെൽ താങ്ക്സ് ആപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താവിന് ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ 1000 രൂപ മുതൽ സ്ഥിര നിക്ഷേപം തുടങ്ങാം. ഓൺലൈൻ റീചാർജുകൾ, ഡിടിഎച്ച്, പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്‌ബാൻഡ്, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങി എയർടെല്ലുമായി ബന്ധപ്പെട്ടതെല്ലാം താങ്ക്സ് ആപ്പിലുണ്ട്.
ഈ സേവനം നൽകുന്നതിനായി എയർടെൽ ഫിനാൻസ് എൻബിഎഫ്‌സികളെയും ചെറുകിട ധനകാര്യ ബാങ്കുകളെയും പങ്കാളികളാക്കിയിട്ടുണ്ട്. ഇതിൽ നിക്ഷേപിക്കുന്ന രീതി വളരെ ലളിതമാണ്.
∙ലഭ്യമായ സ്ഥിര നിക്ഷേപങ്ങൾ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കുക
∙നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ നൽകി KYC പൂർത്തിയാക്കുക
∙ബാങ്ക് അക്കൗണ്ട് വഴി പണമടയ്ക്കുക.
∙ചെറുകിട ധനകാര്യ ബാങ്കുകളുമായും ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, ശിവാലിക് ബാങ്ക്, ശ്രീറാം ഫിനാൻസ് തുടങ്ങി നിരവധി എൻബിഎഫ്‌സികളുമായും കൈകോർത്താണ് എയർടെൽ ഫിനാൻസിലെ സ്ഥിര നിക്ഷേപങ്ങൾ നൽകുന്നത്. അതുകൊണ്ടുതന്നെ സാധാരണ ബാങ്ക് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പോലെ 5 ലക്ഷം വരെയുള്ള ഇൻഷുറൻസ് ഈ നിക്ഷേപങ്ങൾക്കും ലഭിക്കും.