ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയിൽ (ഐഐസി ലക്ഷ്യ) അടുത്ത സാമ്പത്തിക വർഷം 35000 വിദ്യാർഥികൾക്കു പ്രവേശനം നൽകി അവരെ സാമ്പത്തിക വിദഗ്ധരാക്കുകയാണു ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ ഓർവെ‍ൽ ലയണൽ‌ പറഞ്ഞു. 2028–29 ലെ ലക്ഷ്യം 5 ലക്ഷം വിദ്യാർഥികളാണ്. സിഎ, എസിസിഎ, സിഎംഎ ഇന്ത്യ, സിഎംഎ യുഎസ്എ, സിഎസ് തുടങ്ങിയ പ്രഫഷനൽ കോഴ്‌സുകൾ എല്ലാവർക്കും പ്രാപ്യമാക്കുക എന്നതിനൊപ്പം ആ രംഗത്തെ തൊഴിൽ അവസരങ്ങളെക്കുറിച്ച് അവബോധം കൂട്ടുകയെന്നതും ദൗത്യമാണ്. മികച്ച സർവകലാശാലാ കൊമേഴ്സ് കോഴ്സുകളാക്കി മാറ്റുകയും ലക്ഷ്യമിടുന്നു.

കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുമുണ്ട്. ഹൈദരാബാദ്, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലും വിദേശത്ത് സൗദി അറേബ്യ, ഖത്തർ‍, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലും ഉടൻ കേന്ദ്രങ്ങൾ തുറക്കുമെന്നും ഓർവെ‍ൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com