ADVERTISEMENT

ന്യൂഡൽഹി∙ ജൂൺ മുതൽ വൻകിട, ഇടത്തരം കമ്പനികൾ വിൽക്കുന്ന സൈക്കിൾ, റിക്ഷ ടയറുകൾക്കും ട്യൂബുകൾക്കും ഗുണനിലവാര മാനദണ്ഡം (ക്യുസിഒ–ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധം. വാണിജ്യമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ചെറുകിട സംരംഭങ്ങൾക്ക് ഈ മാനദണ്ഡം പാലിക്കാൻ 9 മാസവും, സൂക്ഷ്മ സംരംഭങ്ങൾക്ക് ഒരു വർഷവും സമയം ലഭിക്കും. ഗുണനിലവാര മാനദണ്ഡം കർശനമാക്കുന്നതുവഴി ടയറുകളുടെ വില കൂടാൻ സാധ്യതയുണ്ട്. 

  ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ക്യുസിഒ അനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഇനി ഉൽപാദനം. ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും.

English Summary:

Bicycle tire prices will increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com