ADVERTISEMENT

കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) 33ാമത്  ഇഷ്യൂ പ്രഖ്യാപിച്ചു. 1000 രൂപ മുഖവിലയുള്ള എൻസിഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 

  900 കോടി  അധികസമാഹരത്തിന് അവസരമുണ്ട്. ഐസിആർഎയുടെ എഎപ്ലസ് (സ്റ്റേബിൾ) റേറ്റിങ്ങുള്ള എൻസിഡികളുടെ സബ്സ്ക്രിപ്ഷൻ 8ന് ആരംഭിച്ച് 19ന് അവസാനിക്കും. ഏഴ് നിക്ഷേപ ഓപ്ഷനുകളുണ്ട്. 8.75 മുതൽ 9 ശതമാനം വരെയാണ് വാർഷിക പലിശ. ഇഷ്യുവിന്റെ 95 ശതമാനം കമ്പനികൾക്കും വ്യക്തിഗത നിക്ഷേപകർക്കുമായി മാറ്റിവച്ചിരിക്കുന്നുവെന്ന്  മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

English Summary:

Muthoot Finance Debenture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com