ബോയിങ് 777– 9 ഏറ്റവും നീളമേറിയ വിമാനം ഇന്ത്യയിൽ
Mail This Article
×
കൊച്ചി ∙ ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനമെന്ന അവകാശവാദത്തോടെ സർവീസിനായി ഒരുങ്ങുന്ന ബോയിങ് 777– 9 കഴിഞ്ഞ ദിവസം ആദ്യമായി ഇന്ത്യ തൊട്ടു. ഹൈദരാബാദിൽ നടന്ന ഏവിയേഷൻ മേള ‘വിങ്സ് ഇന്ത്യ 2024’ൽ പങ്കെടുക്കാനാണു ബോയിങ് 777– 9 എന്ന കൂറ്റൻ വിമാനം ഇന്ത്യയിലെത്തിയത്. 2025ൽ 777– 9 സർവീസ് തുടങ്ങാനാണു ബോയിങ്ങിന്റെ നീക്കം. പരീക്ഷണപ്പറക്കലുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട്. അതിനായി നാലു ടെസ്റ്റ് വിമാനങ്ങളാണു ബോയിങ് നിർമിച്ചത്. പരിശോധനകളുടെ ഭാഗമായി 3200 മണിക്കൂറിലധികം പറന്നു.
സീറ്റ്– 426
നീളം– 76.72 മീറ്റർ
പറക്കാനുള്ള റേഞ്ച് –13,500 കി.മീ.
വിങ്സ് സ്പാൻ– 71.75 മീറ്റർ
English Summary:
Boeing 777-9 Longest flight in India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.