റിലയൻസ് ടാറ്റ പ്ലേയുടെ 29% ഓഹരി വാങ്ങാനൊരുങ്ങുന്നു
Mail This Article
×
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ടിവി, സ്ട്രീമിങ് സേവനമായ ടാറ്റ പ്ലേയിൽ 29.8 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള ചർച്ചയിലാണ് എന്ന് റിപ്പോർട്ടുകൾ. ഇത് നടന്നാൽ, ടെലിവിഷൻ മേഖലയിൽ റിലയൻസ് മുന്നിലെത്തും. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്, ടാറ്റ പ്ലേയിൽ 50 ശതമാനം ഓഹരികളാണ് ഉള്ളത്. ശേഷിക്കുന്ന ഓഹരികൾ ഡിസ്നിയുടെയും സിംഗപ്പൂർ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടെമാസെക്കിൻ്റെയും ഉടമസ്ഥതയിലുള്ളതാണ്. റിലയസും, ഡിസ്നിയും ചേർന്നുള്ള ലയനം അന്തിമഘട്ടത്തിലെത്തിയിരിക്കുമ്പോഴാണ് മറ്റൊരു ഏറ്റെടുക്കലിന് കൂടി റിലയൻസ് ഒരുങ്ങുന്നത്. നെറ്റ് വർക്ക് 18, ടി വി 18 എന്നിവയുടെ ഓഹരി വിലകളിൽ ഇന്ന് ഉണർവ് പ്രകടമാണ്.
English Summary:
Reliance May Acquire Tata Play
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.