ഇൻഷുറൻസ് മേഖല: ലഭിച്ചത് 54000 കോടിയുടെ നിക്ഷേപം
Mail This Article
×
ന്യൂഡൽഹി∙ ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ 9 വർഷം കൊണ്ട് ലഭിച്ചത് 54000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം. വിദേശ നിക്ഷേപ നയത്തിൽ നടപ്പാക്കിയ ഉദാരവൽക്കരണമാണ് കാരണമെന്ന് ഫിനാൻസ് സർവീസസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 2014ലെ 26 ശതമാനത്തിൽ നിന്ന് 2021ൽ 74 ശതമാനമാക്കി ഉയർത്തിയിരുന്നു. 2014 ഡിസംബർ മുതൽ 2024 ജനുവരി വരെയുള്ള കണക്കു പ്രകാരമാണ് 54000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചത്. ഇക്കാലയളവിൽ ഇൻഷുറൻസ് കമ്പനികളുടെ എണ്ണം 53ൽ നിന്ന് 70 ആയും ഉയർന്നു. 2000ൽ ആണ് ഇൻഷുറൻസ് മേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കിയത്.
English Summary:
Insurance sector
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.