ADVERTISEMENT

ബെയ്ജിങ്∙ കണക്കു കൂട്ടലുകൾ തെറ്റിച്ച് സാമ്പത്തിക വളർച്ചയിൽ ചൈനയ്ക്ക് നേട്ടം. ജനുവരി– മാർച്ച് കാലയളവിൽ 5.3 ശതമാനമാണ് വളർച്ച. മുൻ ത്രൈമാസത്തിൽ 1.6 ശതമാനം വളർച്ച മാത്രമാണ് നേടിയത്. മാർച്ചിൽ ചൈനയുടെ കയറ്റുമതി 7.5 ശതമാനം ഇടിഞ്ഞുവെന്ന വാർത്ത വന്നതിനു പിന്നാലെയാണ് സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം നടത്തിയ കണക്കുകൾ പുറത്തു വന്നത്. വ്യവസായ രംഗത്ത് 6.1 ശതമാനം  വളർച്ച കൈവരിക്കാനും സാധിച്ചു. സർക്കാർ നടപ്പാക്കിയ നയങ്ങളും ഉൽപാദന മേഖലയിലെ മികച്ച പ്രകടനവുമാണ് വളർച്ചയ്ക്ക് വഴിയൊരുക്കിയത്.

English Summary:

China gains in economic growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com