ഇന്ത്യയിൽ എയർടാക്സി സർവീസ് 2026 മുതൽ
Mail This Article
×
ന്യൂഡൽഹി∙ എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ കീഴിലുള്ള ഇന്റർഗ്ലോബ് എന്റർപ്രൈസസ്, യുഎസ് കമ്പനിയായ ആർച്ചർ ഏവിയേഷൻ എന്നിവർ 2026ൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ഇന്ത്യയിൽ കൊണ്ടുവരും. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് 7 മിനിറ്റിൽ യാത്ര ഇതോടെ സാധ്യമാകും. 2000 മുതൽ 3000 രൂപവരെയായിരിക്കും നിരക്ക്. 27 കിലോമീറ്റർ വരുന്ന ഈ ദൂരം കാറിൽ പോകാൻ തിരക്കുള്ള സാഹചര്യത്തിൽ ഒന്നര മണിക്കൂർ വേണ്ടിവരും. ഡൽഹി കൂടാതെ മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തിൽ എയർ ടാക്സി സർവീസ് വരും.
വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിങ് ശേഷികളുള്ള 200 ഇലക്ട്രിക് വിമാനങ്ങൾ ആർച്ചർ ഏവിയേഷൻ നൽകും. പൈലറ്റ് കൂടാതെ 4 പേർക്ക് യാത്ര ചെയ്യാം. പ്ലെയിൻ ചാർജ് ചെയ്യാൻ 30 മുതൽ 40 മിനിറ്റാണ് വേണ്ടത്.
English Summary:
Airtaxi service in India from 2026
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.