ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ ഏപ്രിലിലെ വാഹന വിൽപന കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 27 ശതമാനം കൂടിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ. 22,06,070 വാഹനങ്ങളാണ് ഏപ്രിലിൽ രാജ്യത്ത് ആകെ റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ഇത് 17,40,649 യൂണിറ്റ് ആയിരുന്നു. 

പാസഞ്ചർ വാഹന വിൽപന 16 ശതമാനവും ഇരുചക്രവാഹന വിൽപന 33 ശതമാനവും ഉയർന്നു. യഥാക്രമം വിറ്റത് 3.35 ലക്ഷം യൂണിറ്റ്, 16.43 ലക്ഷം യൂണിറ്റ്. വാണിജ്യ വാഹനങ്ങൾ മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ വിൽപനയിലും വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ധനവിലയിലെ സ്ഥിരതയും ഉത്സവ സീസണും വാഹന വിൽപന വർധിക്കാൻ കാരണമായെന്നാണ് വിദഗ്ധാഭിപ്രായം. 125 സിസി മോഡലുകൾക്ക് ആവശ്യക്കാർ ഏറിയത് ഇരുചക്ര വാഹന വിപണിയെ തുണച്ചു. 

English Summary:

27% increase in vehicle sales in April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com