ADVERTISEMENT

പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 സാധാരണ മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില സർക്കാർ കുറച്ചു. അവശ്യമരുന്നുകളുടെ വില പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന തരത്തിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) യോഗത്തിലാണ് തീരുമാനം.

വിവിധ മരുന്നുകളുടെ വില കുറച്ച വിവരം ഡീലർമാരെയും സ്റ്റോക്കിസ്റ്റുകളെയും അറിയിച്ചിട്ടുണ്ട്. പുതിയ വില ഉടൻ പ്രാബല്യത്തിലാക്കാൻ ഫാർമ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ആൻഡ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, അൻറ്റാസിഡുകൾ, മൾട്ടിവിറ്റാമിനുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുടെയും വില കുറയും.

ലോകത്ത് ഏറ്റവുമധികം പ്രമേഹബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. രാജ്യത്ത് 10 കോടിയിലധികം പ്രമേഹ രോഗികളാണ് വിലക്കുറവിന്റെ പ്രയോജനം പ്രതീക്ഷിക്കുന്നത്.

English Summary:

Government Cuts Prices on 41 Essential Drugs for Diabetes, Heart, and Liver Diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com