ബിസിനസ് വളർച്ചയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്
Mail This Article
കൊച്ചി: ഭൂരിഭാഗം വായ്പാ ദാതാക്കളും ഇരട്ട അക്ക വളർച്ച കൈവരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുമ്പോൾ പൊതുമേഖലാ ബാങ്കുകളിൽ മൊത്തം ബിസിനസ്, നിക്ഷേപ സമാഹരണത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തി.
പൊതുമേഖല ബാങ്കുകളുടെ പ്രസിദ്ധീകരിച്ച സാമ്പത്തിക കണക്കുകൾ പ്രകാരം പുണെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര മൊത്തം ബിസിനസിൽ (ആഭ്യന്തര) 15.94 ശതമാനം വർധന രേഖപ്പെടുത്തി. നിക്ഷേപ സമാഹരണത്തിന്റെ വളർച്ചയുടെ അടിസ്ഥാനത്തിൽ 2024 സാമ്പത്തിക വർഷത്തിൽ 15.66 ശതമാനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിർത്തി. കുറഞ്ഞ നിരക്കിലുള്ള കാസ നിക്ഷേപങ്ങളുടെ കാര്യത്തിൽ, ബാങ്ക് ഓഫ് മഹാരാഷ്ട്ര 52.73 ശതമാനവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
അസറ്റ് ക്വാളിറ്റിയിൽ, ബാങ്ക് ഓഫ് മഹാരാഷ്ട്രയും എസ്ബിഐയും യഥാക്രമം 1.88 ശതമാനവും 2.24 ശതമാനവുമായി ഏറ്റവും കുറഞ്ഞ മൊത്ത നിഷ്‌ക്രിയ ആസ്തി റിപ്പോർട്ട് ചെയ്തു. മൂലധന പര്യാപ്തത അനുപാതത്തിൽ, 17.38 ശതമാവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്നത്.