സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും ഇടിഞ്ഞ് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. സ്വർണ വില തുടർച്ചയായി ഇടിഞ്ഞതോടെ ആഴ്ചയവസാനം പവന് 2,000 രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്.
മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സർവ്വ കാല റെക്കോർഡ് നിരക്ക്. മെയ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. സ്വർണത്തിലെ ഏറ്റ കുറച്ചിലുകൾ പ്രവചനാതീതമായതിനാൽ വരും ദിവസങ്ങളിൽ വിലയിൽ വർധന ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം അതുകൊണ്ട് തന്നെ വില കുറഞ്ഞിരിക്കുന്ന സമയത്ത് ബുക്കിങ് ചെയ്യുന്നത് പ്രയോജനം ചെയ്യും.
അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും മാറ്റമില്ല ഗ്രാമിന് 96 രൂപയിലാണ് വ്യാപാരം തുടരുന്നത്. രാജ്യാന്തര വിപണിയിൽ ഫെഡ് പലിശ നിരക്ക് സംബന്ധിച്ചുള്ള ചർച്ചകളും റഷ്യ-യുക്രെയ്ൻ യുദ്ധവും, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും സൃഷ്ടിച്ച ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ഒക്കെയാണ് ഈ ആഴ്ചയും സ്വർണത്തെ സ്വാധീനിച്ചത്.