ADVERTISEMENT

ഗൗതം അദാനി ഗ്രൂപ്പ് ഇനി വിപ്ലവം സൃഷ്ടിക്കുക ഇന്ത്യയിലെ സാമ്പത്തിക സേവന മേഖലയിലാകുമോ? എന്തായാലും ധനകാര്യ സേവനങ്ങളുമായി ചുവടുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഗ്രൂപ്പ്. തുറമുഖം, വൈദ്യുതി, ഖനനം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം കുറഞ്ഞ കാലം കൊണ്ട് വമ്പന്‍ ബിസിനസ് സാമ്രാജ്യം തീര്‍ത്ത ഗൗതം അദാനി ധനകാര്യ സേവന മേഖലയല്‍ എന്തു വിപ്ലവം സൃഷ്ടിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

എന്തായാലും ആദ്യം ഓണ്‍ലൈന്‍ പണമിടപാടു രംഗത്തേക്കാവും അദാനിയുടെ ചുവടുവയ്‌പ് എന്നാണ് സൂചന. അതിന്റെ ഭാഗമായി ഡിജിറ്റല്‍ പണമിടപാടു  ശൃംഖലയായ യുപിഐയ്ക്കായി ഉടന്‍ അനുമതി തേടുമെന്നാണ് സൂചന. ഇതോടൊപ്പം കോ–ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡും അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ ഒഎന്‍ഡിസി (Open Network for Digital Commerce) വഴി ഓണ്‍ലൈന്‍ ഷോപ്പിങ് സേവനം ലഭ്യമാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English Summary:

Gautam Adani Group Set to Disrupt India's Financial Services Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com