ADVERTISEMENT

തിരുവനന്തപുരം ∙ ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാൻ ചെലവു കുറഞ്ഞ വഴി തേടി കെഎസ്ഇബി. കഴിഞ്ഞ 2 മാസം വൈദ്യുതി ഉപയോഗം വർധിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നതിനെത്തുടർന്നാണിത്. ഭൂമി ഏറ്റെടുക്കലിന്റെ വിവിധ ഘട്ടങ്ങളിലുള്ള 9 ചെറുകിട ജലവൈദ്യുത പദ്ധതികൾ, ആലോചനാ ഘട്ടത്തിലുള്ള 9 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ ഉൾപ്പെടെയുള്ളവ കുറഞ്ഞ ചെലവിൽ യാഥാർഥ്യമാക്കാൻ ഒരു മാസത്തിനുള്ളിൽ മാർഗരേഖ സമർപ്പിക്കാൻ 10 അംഗ സമിതിയെ നിയോഗിച്ചു.

5 മെഗാവാട്ട് വരെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് ഒരു മെഗാവാട്ടിന് പരമാവധി 7.8 കോടിയും 5 മെഗാവാട്ടിനു മുകളിലുള്ളവയ്ക്ക് 9 കോടി രൂപയുമാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുള്ള നിർമാണ ചെലവ്. എന്നാൽ, കെഎസ്ഇബി നടപ്പാക്കാനൊരുങ്ങുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് മെഗാവാട്ടിന് 12–19 കോടി രൂപയാണ്. കുറഞ്ഞ ചെലവിൽ ചെറുകിട ജല വൈദ്യുത പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ കഴിഞ്ഞ വർഷം കെഎസ്ഇബിയുടെ സിവിൽ, ഇലക്ട്രിക്കൽ എൻജിനീയറെ ഐഐടി റൂർക്കിയിൽ അയച്ചിരുന്നു. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടുന്ന സമിതി തയാറാക്കുന്ന റിപ്പോർട്ട് ഐഐടി റൂർക്കി, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾക്കു നൽകി കുറ്റമറ്റതാക്കിയ ശേഷം നടപ്പാക്കും.

വിവിധ ചെറുകിട ജല വൈദ്യുത പദ്ധതികളുടെ നിലവിലെ അവസ്ഥ

(പദ്ധതി, ഒരു മെഗാവാട്ടിന് ഇപ്പോൾ കണക്കാക്കുന്ന ചെലവ്, ആകെ ഉൽപാദന ശേഷി ക്രമത്തിൽ) :

∙ ചാത്തൻകോട്ടുനട ഒന്നാം ഘട്ടം – ഒരു മെഗാവാട്ടിന് 16.24 കോടി രൂപ (ആകെ 5 മെഗാവാട്ട്)

∙ പശുക്കടവ് – 16.21 കോടി (4 മെഗാവാട്ട്)

∙ വാളാന്തോട് – 12.20 കോടി (7.50 മെഗാവാട്ട്)

∙ മറിപ്പുഴ – 15.58 കോടി (6 മെഗാവാട്ട്)

∙ ചെമ്പുകടവ് മൂന്നാം ഘട്ടം– 17.71 കോടി (7.50 മെഗാവാട്ട്)

∙ പീച്ചാട് – 17.30കോടി (3 മെഗാവാട്ട്)

∙ പ‍ടിഞ്ഞാറേ കല്ലാർ – 13.40 കോടി (5 മെഗാവാട്ട്)

∙ ലാഡ്രം ചെറുകിട ജലവൈദ്യുത പദ്ധതി – 18.91 കോടി(3.50 മെഗാവാട്ട്)

∙ മാർമല – 16.03 കോടി (7 മെഗാവാട്ട്) 

English Summary:

KSEB small hydro projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com