ADVERTISEMENT

കൊച്ചി ∙ കർഷക താൽപര്യം മുൻനിർത്തി എൻപികെ കോംപ്ലക്സ് വളങ്ങളുടെയും മ്യൂറിയറ്റ് ഓഫ് പൊട്ടാഷിന്റെയും (എംഒപി) ഇറക്കുമതി ഇരട്ടിയാക്കാനുള്ള നീക്കവുമായി പൊതുമേഖലാ രാസവളം നിർമാതാക്കളായ ഫാക്ട്. കഴിഞ്ഞ വർഷം ഒരു ലക്ഷം ടൺ രാസവളമാണ് ഇറക്കുമതി ചെയ്തത്; ഈ വർഷം ലക്ഷ്യമിടുന്നത് 2 ലക്ഷം ടൺ. ഫാക്ട് ഉൽപാദിപ്പിക്കാത്ത വളങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. വിവിധയിനം വളങ്ങൾ ഒരിടത്തു നിന്നു തന്നെ കർഷകർക്കു ലഭ്യമാക്കുകയാണു ലക്ഷ്യം. 

കഴിഞ്ഞ സാമ്പത്തിക വർഷം 10.7 ലക്ഷം ടൺ രാസവളം ഉൽപാദിപ്പിച്ച ഫാക്ട് നടപ്പു സാമ്പത്തിക വർഷം ഉൽപാദനവും വർധിപ്പിക്കും; 10.9 ലക്ഷം ടൺ. വരുമാന വർധന കൂടി ലക്ഷ്യമിട്ടാണ് ഉൽപാദനവും ഇറക്കുമതിയും ഉയർത്താനുള്ള നീക്കം. മുൻവർഷങ്ങളിലെ സാമ്പത്തിക ബാധ്യതകൾ ഈ വർഷം തിരിച്ചടയ്ക്കേണ്ടി വന്നതും സബ്സിഡി ഇളവു കേന്ദ്ര സർക്കാർ പുനഃക്രമീകരിച്ചതും മൂലം കഴിഞ്ഞ സാമ്പത്തിക വർഷം ഫാക്ടിന്റെ വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടായിരുന്നു. 

രാസവളം ഉൽപാദനം 15 ലക്ഷം ടണ്ണായി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമ്പലമേട് കൊച്ചിൻ ഡിവിഷനിൽ സജ്ജമാക്കുന്ന പുതിയ എൻപി പ്ലാന്റ് അടുത്ത വർഷം ഉൽപാദനം ആരംഭിക്കും. പുതിയ അമോണിയ ടാങ്ക് നിർമാണം ഏറക്കുറെ പൂർത്തിയായി. ജൂലൈയിൽ കമ്മിഷൻ ചെയ്യും.

English Summary:

Fertilizer import fact will double

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com