ADVERTISEMENT

ന്യൂഡൽഹി∙ ഭക്ഷണത്തിനുള്ള ചെലവിൽ നോൺ–വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കും പഴങ്ങൾക്കും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ 23.5% തുകയാണ് മുട്ട, മാംസം, മത്സ്യം എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നത്. നഗരങ്ങളിൽ ഇത് 19.8 ശതമാനവും. രണ്ടാമത് അസമാണ്, അവരുടെ ഭക്ഷണച്ചെലവിൽ 17 ശതമാനവും (നഗരം) 20 ശതമാനവുമാണ് (ഗ്രാമം) നോൺ–വെജ് ഇനങ്ങൾ. ഗ്രാമീണമേഖലയിൽ ഏറ്റവും കുറവ് ഹരിയാനയിലും (2.1%) നഗരമേഖലകളിൽ ഏറ്റവും കുറവ് രാജസ്ഥാനിലുമാണ് (2.3%).

പഴങ്ങൾ വാങ്ങാനായി കേരളത്തിലെ ഗ്രാമമേഖലകൾ 11.3% തുക നീക്കിവയ്ക്കുമ്പോൾ നഗരമേഖലകളിൽ ഇത് 12%. അതേസമയം, പച്ചക്കറി വാങ്ങുന്നതിന് ഏറ്റവും കുറവ് വിഹിതം മാറ്റിവയ്ക്കുന്ന സംസ്ഥാനവും കേരളമാണ്. ഗ്രാമം: 8.6%, നഗരം: 7.6%.

മെഡിക്കൽ ചെലവുകളിലും കേരളം ഒന്നാമത്

ഭക്ഷ്യേതര ഇനങ്ങളിൽ മെഡിക്കൽ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ തുക നീക്കിവയ്ക്കുന്നത് കേരളത്തിലാണ്. ഗ്രാമങ്ങളിൽ ഇത് 17.9%. നഗരങ്ങളിൽ 14.4%. ഗതാഗതച്ചെലവുകളിലും കേരളമാണ് മുന്നിൽ. ഗ്രാമങ്ങളിൽ 18.9%. നഗരങ്ങളിൽ 16.6%.

ഒറ്റനോട്ടത്തിൽ

∙ കേരളത്തിലെ നഗരമേഖലകളിൽ ആളുകൾ നോൺ–വെജ് ഭക്ഷണത്തിനെക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് പ്രോസസ്ഡ് ഫുഡിനും പാനീയങ്ങൾക്കുമാണ്. ഗ്രാമമേഖലകളിൽ നോൺ–വെജ് ഭക്ഷണങ്ങൾ തന്നെ മുന്നിൽ.

∙ രാജ്യത്തെ ഗ്രാമീണമേഖലകളിൽ ഓരോ കുടുംബത്തിന്റെയും പ്രതിമാസ ശരാശരി ചെലവിൽ ധാന്യങ്ങൾക്കുള്ള നീക്കിയിരിപ്പ് ഗണ്യമായി കുറഞ്ഞു. 1999ൽ 22.16 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം 4.89 ശതമാനമായി കുറഞ്ഞു.

ഭക്ഷ്യവസ്തുക്കൾക്കായി കേരളം ചെലവഴിക്കുന്നത്

ഇനങ്ങൾ ഗ്രാമം നഗരം

ധാന്യങ്ങൾ 8% 7.2%

പാലും പാലുൽപ്പന്നങ്ങളും 9.7% 9.6%

പച്ചക്കറി 8.6% 7.6%

പഴങ്ങൾ 11.3% 12%

മുട്ട, മത്സ്യം, 

മാംസം 23.5% 19.8%

പാനീയങ്ങൾ, പ്രോസസ്ഡ് ഫുഡ് 21.2% 28.4%

മറ്റുള്ളവ 17.7% 15.3%

English Summary:

Kerala loves non-veg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com