ADVERTISEMENT

ന്യൂഡൽഹി∙ വാണിജ്യ, മാർക്കറ്റിങ് കോളുകളും മെസേജുകളും നിയന്ത്രിക്കാനുള്ള കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കരട് മാർഗരേഖയിന്മേൽ പൊതുജനാഭിപ്രായം തേടി. ജൂലൈ 21 വരെ അഭിപ്രായം അറിയിക്കാം. അംഗീകൃത ടെലിമാർക്കറ്റിങ് കോൾ/ മെസേജ് ആണെങ്കിൽ പോലും വ്യക്തികൾക്ക് അത്തരം കോളുകൾ നിന്ന് ഒഴിവാകാനുള്ള സൗകര്യം നൽകണമെന്നാണ് കരടുനിർദേശങ്ങളിലൊന്ന്. ഉദാഹരണത്തിന് ഒരു വാഹനക്കമ്പനി അംഗീകൃത ടെലിമാർക്കറ്റിങ് നമ്പറിൽ നിന്ന് ഒരു വ്യക്തിയെ വിളിക്കുന്നുവെന്നു കരുതുക. ഇത്തരം കോളുകൾ ഭാവിയിൽ വരാതിരിക്കാൻ എന്താണ് ഓപ്ഷനെന്നു കൂടി വ്യക്തമായും ലളിതമായും ഈ കോളിൽ പറഞ്ഞിരിക്കണം. ഇത് പറയാതിരിക്കുന്നത് ചട്ടലംഘനമായി പരിഗണിക്കും. ഒഴിവാകാൻ ഉപയോക്താവ് തീരുമാനിച്ചാൽ, ഇനി കോൾ/ മെസേജ് വരില്ലെന്ന ഉറപ്പും കമ്പനി നൽകണം. കരടുമാർഗരേഖ വായിക്കാൻ ക്ലിക്ക് ചെയ്യുക.

English Summary:

Commercial call control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com